ഐ.സി.ഡി.എസ് സുല്‍ത്താന്‍ബത്തേരി പ്രോജക്റ്റിലെ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരുടെ സെലക്ഷന് ലിസ്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് ഹാളില്‍ നവംബര്‍ 27 മുതല്‍ 30 വരെ കൂടിക്കാഴ്ച നടക്കും. അറിയിപ്പ് തപാലില്‍ ലഭിച്ചിട്ടില്ലാത്തവര്‍ നവംബര്‍ 24 നകം സുല്‍ത്താന്‍ ബത്തേരി ഐ.സി.ഡി.എസ് ഓഫീസില്‍ വിവരം അറിയിക്കണം. ഫോണ്‍ 04936-222844

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







