സ്‌കോള്‍ കേരള മുഖേന സംസ്ഥാന ആരോഗ്യവകുപ്പിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സഹകരണത്തോടെ തുടങ്ങുന്ന ഡിപ്ലോമ ഇന്‍ഡൊമിസിലിയറി നഴ്സിംഗ് കെയര്‍ കോഴ്സ് ഒന്നാം ബാച്ചിലേക്കുള്ള പ്രവേശന തീയ്യതി ദീര്‍ഘിപ്പിച്ചു .പിഴയില്ലാതെ നവംബര്‍ 30 വരെയും 100 രൂപ പിഴയോടെ ഡിസംബര്‍ എട്ടുവരെയും ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ w.w.w.scolekerala.org വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍: 04936 248722,9847764735.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







