കേന്ദ്ര സംസ്ഥാന സര്ക്കാരുകള് കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴില് പരിശീലനവും തൊഴിലും നല്കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈയും മണപ്പുറം ഫൗണ്ടേഷനുമായി ചേര്ന്ന് നടത്തുന്ന ഹൃസ്വകാല പേര്സണല് ഫിറ്റ്നസ് ട്രെയ്നര് കോഴ്സിലേക്ക് കണ്ണൂര്, വയനാട് ,കോഴിക്കോട് ,കാസര്ഗോഡ് ,ജില്ലകളിലെ പഞ്ചായത്ത് പരിധിയില് താമസിക്കുന്ന യുവതി യുവാക്കള്ക്ക് അപേക്ഷിക്കാം . ക്രിസ്ത്യന്, മുസ്ലീം വിഭാഗക്കാര്ക്ക് മുന്ഗണന . പ്രായപരിധി 18- 25. മലപ്പുറം മഞ്ചേരില് ആണ് പരിശീലനം.താമസവും ഭക്ഷണവും സൗജന്യം. ഫോണ് 9072668543.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്