സംസ്ഥാന സർക്കാർ മാവേലി സ്റ്റോറുകളെ പ്രഹസന സ്റ്റോറുകളാക്കി മാറ്റുന്നു: എൻ ഡി അപ്പച്ചൻ

കോട്ടത്തറ:സംസ്ഥാന സർക്കാർ നിത്യോപയോഗ സാധനങ്ങൾ മാവേലി സ്റ്റോറുകൾ വഴി വിതരണം ചെയ്യാതെ പ്രഹസന സ്റ്റോറുകളാക്കി മാറ്റി പൊതുജനങ്ങളെ പരിഹസിക്കുകയാണെന്ന്‌ ഡി സി സി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ പറഞ്ഞു. പൊതുവിപണിയിൽ വിലക്കയറ്റം രൂക്ഷമാക്കുന്ന ഇത്തരം നടപടികൾക്കെതിരെ കോൺഗ്രസ് കടുത്ത പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുമെന്ന് കർഷക കോൺഗ്രസ് കോട്ടത്തറ മണ്ഡലം കമ്മിറ്റി വെണ്ണിയോട് മാവേലി സ്റ്റോറിന് മുൻപിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ആൻ്റണി പാറയിൽ അധ്യക്ഷം വഹിച്ചു. ബ്ളോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പോൾസൺ കൂവക്കൽ മുഖ്യ പ്രഭാഷണം നടത്തി.പി ശോഭനകുമാരി, കെ.ജെ ജോൺ, സിസി തങ്കച്ചൻ, മാണി ഫ്രാൻസിസ് ,സുരേഷ് ബാബു വാളൽ, പി എൽ ജോസ്, ഒ.ജെ മാത്യു,വി ഡി രാജു ,അനീഷ് പി എൽ, ഇ.കെ വസന്ത തുടങ്ങിയവർ സംസാരിച്ചു.

അസിസ്റ്റൻറ് എൻജിനീയർ നിയമനം

തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി ടെക്ക് സിവിൽ എൻജിനിയറിങ്ങാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 13ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം.

ഗാർഹിക പാചക വാതക ദുരുപയോഗം: കർശന നടപടി സ്വീകരിക്കും

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലും ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളിൽ നിയമപരമായി വാണിജ്യ സിലിണ്ടറുകൾ മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളു. ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ

സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ നിയമനം

മാനന്തവാടി എസ് സി എസ് ടി കോടതിയിൽ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യുട്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ പേര്, വിലാസം, വയസ്, ജനനതീയതി, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, യോഗ്യത, അഭിഭാഷകരായി 10 വർഷത്തിൽ

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടിക പുതുക്കല്‍ 12 വരെ ദീര്‍ഘിപ്പിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 12 വരെ ദീര്‍ഘിപ്പിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വോട്ടര്‍പട്ടിക പുതുക്കാന്‍ അവധി ദിവസങ്ങളായ ഓഗസ്റ്റ് 9, 10

സീറ്റൊഴിവ്

കൽപ്പറ്റ കെഎംഎം ഗവ. ഐടിഐയിലെ വിവിധ ട്രേഡുകളിൽ വനിത, ഭിന്നശേഷി (അഡ്മിഷൻ പ്രോസ്പെക്ടസിലെ എ, ബി, സി വിഭാഗങ്ങൾ) സംവരണ സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷ നൽകാൻ താത്പര്യമുള്ളവർ രേഖകളുടെ അസലുമായി ഓഗസ്റ്റ് 11ന് വൈകുന്നേരം

ബാണാസുര സഗാറിലെ വാട്ടർ സ്പോർട്സ് സിപിഎം ഉപരോധിച്ചു

പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഹൈഡൽ ടൂറിസം സെന്ററിൽ അനധികൃത ടെണ്ടറിലൂടെ നടത്തിവന്നിരുന്ന സ്ഥാപനങ്ങൾ സിപിഎം ഉപരോധിച്ചു. ടെൻഡർ നടപടികൾ പാലിക്കാതെ ചട്ട ലംഘനം നടത്തി സ്വകാര്യ വ്യക്തിക്ക് കരാർ നൽകിയ വാട്ടർ സ്പോർട്സ്, ബുൾറൈഡ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *