നവകേരള സദസ്സിന്റെ ഭാഗമായി സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ വാഹനങ്ങളിൽ സ്റ്റിക്കർ പ്രചാരണം തുടങ്ങി. സുൽത്താൻ ബത്തേരി മണ്ഡലം സ്വാഗത സംഘം ചെയർ പേഴ്സണും വനിതാ വികസന കോർപ്പറേഷൻ ചെയർ പേഴ്സണുമായ കെ.സി. റോസക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തു. കൺവീനർ ഇ.സുരേഷ് ബാബു , സുൽത്താൻ ബത്തേരി മുൻസിപ്പൽ ചെയർ പേഴ്സൺ ടി.കെ.രമേഷ്, കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ, സ്വാഗ സംഘം വൈസ് ചെയർമാൻ കെ.ജെ. ദേവസ്യ തുടങ്ങിയവർ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







