വയനാട് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ തേനീച്ച വളര്‍ത്തല്‍ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വടുവഞ്ചാല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങ് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.യു.ജോര്‍ജ്ജ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ഖാദി ബോര്‍ഡ് ഡയറക്ടര്‍ ടി.സി. മാധവന്‍ നമ്പൂതിരി, കെ.വി.മനോജ്, എസ്.എം.സി ചെയര്‍മാന്‍ കെ.ജെ ഷീജോ,യു.ബാലന്‍, വി.പി സുഭാഷ് എന്നിവര്‍ സംസാരിച്ചു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.