ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ നിന്നും സി.ബി.സി പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് ദീര്‍ഘകാലമായി കുടിശ്ശിക വരുത്തിയര്‍ക്ക് കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനായി ‘വായ്പ കുടിശ്ശിക നിര്‍മ്മാര്‍ജന അദാലത്ത് ‘ സംഘടിപ്പിച്ചു. ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ്, കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച അദാലത്തില്‍ ഖാദി ബോര്‍ഡ് മെമ്പര്‍ എസ്. ശിവരാമന്‍, ഖാദി ബോര്‍ഡ് ഡയറക്ടര്‍ ടി.സി. മാധവന്‍ നമ്പൂതിരി എന്നിവര്‍ സന്നിഹിതരായിരുന്നു. അദാലത്തില്‍ പശിശ, പിഴപ്പലിശ എന്നിവ ഒഴിവാക്കിക്കൊണ്ടുള്ള ആനുകൂല്യങ്ങള്‍ കുടിശ്ശികക്കാര്‍ക്ക് ലഭിക്കുകയുണ്ടായി. ആനുകൂല്യങ്ങള്‍ നവംബര്‍ മാസം 30വരെ ലഭ്യമാണ്.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.