കോട്ടത്തറ:സംസ്ഥാന സർക്കാർ നിത്യോപയോഗ സാധനങ്ങൾ മാവേലി സ്റ്റോറുകൾ വഴി വിതരണം ചെയ്യാതെ പ്രഹസന സ്റ്റോറുകളാക്കി മാറ്റി പൊതുജനങ്ങളെ പരിഹസിക്കുകയാണെന്ന് ഡി സി സി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ പറഞ്ഞു. പൊതുവിപണിയിൽ വിലക്കയറ്റം രൂക്ഷമാക്കുന്ന ഇത്തരം നടപടികൾക്കെതിരെ കോൺഗ്രസ് കടുത്ത പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുമെന്ന് കർഷക കോൺഗ്രസ് കോട്ടത്തറ മണ്ഡലം കമ്മിറ്റി വെണ്ണിയോട് മാവേലി സ്റ്റോറിന് മുൻപിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ആൻ്റണി പാറയിൽ അധ്യക്ഷം വഹിച്ചു. ബ്ളോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പോൾസൺ കൂവക്കൽ മുഖ്യ പ്രഭാഷണം നടത്തി.പി ശോഭനകുമാരി, കെ.ജെ ജോൺ, സിസി തങ്കച്ചൻ, മാണി ഫ്രാൻസിസ് ,സുരേഷ് ബാബു വാളൽ, പി എൽ ജോസ്, ഒ.ജെ മാത്യു,വി ഡി രാജു ,അനീഷ് പി എൽ, ഇ.കെ വസന്ത തുടങ്ങിയവർ സംസാരിച്ചു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







