കെ.എം ഷാജി നൽകിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വിവരങ്ങൾ തെറ്റ്: ഡിവൈഎഫ്ഐ

കല്‍പ്പറ്റ:കെ.എം ഷാജി എം.എല്‍.എക്കെതിരെ വിവരാവകാശ രേഖകളുമായി ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി രംഗത്ത്. എം.എല്‍.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഷാജി നല്‍കിയ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ തെറ്റാണെന്നും, പനമരം ചെറുകാട്ടൂരിലുള്ള ഭൂമി സംബന്ധിച്ച വിവരങ്ങള്‍ അദ്ധേഹം മറച്ചുവെച്ചതും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് രേഖകള്‍ സഹിതം പുറത്തുവിട്ടു. ഇഞ്ചി കൃഷി മൂലമാണ് തനിക്ക് സാമ്പത്തിക വളര്‍ച്ച ഉണ്ടായതെന്ന് ഷാജി പറയുന്ന സ്ഥിതിക്ക് ഇഞ്ചി കൃഷിയുടെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ ഷാജിയേക്കാള്‍ യോഗ്യന്‍ ആരുമില്ലെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.

ഡി.വൈ.എഫ്.ഐ പ്രസ്താവന:

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ കെ.എം.ഷാജി എം.എല്‍.എ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ അദ്ദേഹത്തിന്റെയും പങ്കാളിയുടെയും പേരില്‍ സ്വന്തമായുള്ള സ്ഥലങ്ങളുടെ വിവരം സൂചിപ്പിച്ചിട്ടുണ്ട്. വൈത്തിരി താലൂക്കില്‍ കണിയാമ്പറ്റയില്‍ 600/3 റീസര്‍വ്വെ നമ്പറിലുള്ള സ്ഥലങ്ങളും വൈത്തിരി താലൂക്കില്‍ മൂപ്പൈനാട് 1110/33 റീസര്‍വ്വെ നമ്പറിലുള്ള സ്ഥവും പങ്കാളിയുടെ പേരില്‍ 184/7 റീസര്‍വ്വെ നമ്പറിലും 62 റീസര്‍വ്വെ നമ്പറിലുമുള്ള സ്ഥലങ്ങളാണ് കെ.എം.ഷാജിയ്ക്കും പങ്കാളിയ്ക്കും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്ങ്മൂലം സമര്‍പ്പിക്കുമ്പോള്‍ സ്വന്തമായി ഉള്ളതായി നിയമപരമായി ബോധിപ്പിച്ചിട്ടുള്ളത്. ഒരു സ്ഥലം 2011ല്‍ എം.എല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം 2013 ല്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ 2016 സത്യവാങ്ങ്മൂലം സമര്‍പ്പിക്കുമ്പോള്‍ അതില്‍ സൂചിപ്പിക്കാതിരുന്ന സ്ഥലം അക്കാലത്ത് കെ.എം.ഷാജിയുടെ പേരില്‍ ഉണ്ടായിരുന്നോ എന്ന് കെ.എം.ഷാജി വ്യക്തമാക്കേണ്ടതുണ്ട്. അങ്ങനെയുണ്ടെങ്കില്‍ ഗുരുതരമായ നിയമലംഘനമാണ് കള്ളസത്യവാങ്ങ്മൂലം സമര്‍പ്പിച്ചതിലൂടെ കെ.എം.ഷാജി നടത്തിയിരിക്കുന്നത്.
പനമരം സബ് രജിസ്ട്രാര്‍ ഓഫീസിന് കീഴില്‍ ചെറുകാട്ടൂര്‍ വില്ലേജില്‍ കുപ്പത്തോട് ദേശത്ത് വടക്കേങ്ങര വീട്ടില്‍ സിംസാറിന്റെ കൈവശമുണ്ടായിരുന്ന ഏകദേശം പത്ത് സെന്റോളം ഭൂമി കെ.എം.ഷാജി മുഹമ്മദ് താഹിറുദ്ദീന്‍ എന്നയാള്‍ക്കൊപ്പം 2013 ല്‍ വാങ്ങിയതായാണ് രേഖകളില്‍ കാണുന്നത്. ആ സ്ഥലം അതിന് ശേഷം ഇതുവരെ മറ്റൊരാള്‍ക്ക് കൈമാറിയതായും കാണുന്നില്ല. 198/1 സര്‍വ്വെ നമ്പറിലുള്ള ഈ സ്ഥലം 2016ലെ സത്യവാങ്ങ്മൂലത്തില്‍ സൂചിപ്പിക്കാത്തതിന്റെ കാരണം വ്യക്തമാക്കേണ്ടത് കെ.എം.ഷാജിയാണ്. രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്നും വിവരാവകാശപ്രകാരം ലഭിച്ച രേഖകകളുടെ അടിസ്ഥാനത്തില്‍ ഈ സ്ഥലം ഇപ്പോഴും കെ.എം.ഷാജി കൈവശം വച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. എം.എല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം 2013 ല്‍ സ്വന്തമാക്കിയ ഈ സ്ഥലത്തെക്കുറിച്ച് 2016ലെ സത്യവാങ്ങ്മൂലത്തില്‍ സൂചിപ്പിക്കാതെ പോയെങ്കില്‍ അത് പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കെ.എം.ഷാജി ചെയ്ത് വലിയൊരു തെറ്റാണ്. ഈ സ്ഥലം സ്വന്തമാക്കാന്‍ ചിലവഴിച്ച പണത്തിന്റെ സോഴ്‌സ് കൂടിയാണ് ഇത്തരത്തില്‍ കെ.എം.ഷാജി മറച്ചു വച്ചിരിക്കുന്നത്.

നാലര ഏക്കറോളം ഭൂമി സ്വന്തമായിട്ടുണ്ടെന്നാണ് കെ.എം.ഷാജി പറഞ്ഞത്. സത്യവാങ്ങ്മൂലത്തില്‍ സൂചിപ്പിച്ചിരിക്കുന്ന സ്ഥലങ്ങളുടെ അളവാണോ ഈ നാലര ഏക്കര്‍ അതോ 2016ന് ശേഷം വാങ്ങിയ സ്ഥലങ്ങള്‍ ഏതെങ്കിലും ഈ നാലര ഏക്കറില്‍ പെടുമോയെന്ന് കെ.എം.ഷാജി വ്യക്തമാക്കേണ്ടതുണ്ട്. 2019ല്‍ കല്‍പ്പറ്റ സബ് രജിസ്‌ട്രേഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന മുട്ടില്‍ നോര്‍ത്ത് വില്ലേജില്‍ 191/9, 191/8 എന്നീ സര്‍വ്വെ നമ്പറുകളില്‍ വരുന്ന രണ്ടേക്കറോളം വരുന്ന ഭൂമി പങ്കാളിയുടെ പേരില്‍ സ്വന്തമായുണ്ടോ എന്ന് ഷാജി വ്യക്തമാക്കേണ്ടതുണ്ട്. ഈ രണ്ടേക്കര്‍ ഭൂമി കൂടി ഉള്‍പ്പെടുത്തിയാണോ സ്വന്തമായുള്ള നാലര ഏക്കറിനെക്കുറിച്ച് കെ.എം.ഷാജി പ്രതിരോധം തീര്‍ത്തത് എന്നറിയാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ട്. അങ്ങനെയാണെങ്കില്‍ 2019 ല്‍ വാങ്ങിയ ഈ സ്ഥലത്തില്‍ നിന്നുള്ള ആദായമാണ് രണ്ട് വീടും മറ്റും സ്വന്തമാക്കാനുള്ള സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാനം എന്ന വാദം നനഞ്ഞ പടക്കമാകും. 10/06/2020ല്‍ കെ.എം.ഷാജിയുടെ പങ്കാളിയുടെ പേരില്‍ 191/9 സര്‍വ്വെ നമ്പറിലുള്ള സ്ഥലത്തിന് 105രൂപയും 191/8 സര്‍വ്വെ നമ്പറിലുള്ള സ്ഥലത്തിന് 320രൂപയും കരമടച്ചിട്ടുണ്ട്. ഇപ്പോഴും കെ.എം.ഷാജിയുടെ പങ്കാളിയുടെ പേരിലുള്ള ഈ രണ്ടേക്കര്‍ സ്ഥലം വാങ്ങാന്‍ എം.എല്‍.എ എന്ന നിലയില്‍ കെ.എം.ഷാജിയുടെ സാമ്പത്തികസ്രേതസ്സ് എന്താണ്. കണ്ണൂരിലും കോഴിക്കോടും സ്വന്തമായി വീടുകളുള്ള കെ.എം.ഷാജി 2019ല്‍ പങ്കാളിയുടെ പേരില്‍ രണ്ടേക്കര്‍ സ്ഥലം വാങ്ങിയെന്നത് നിലവിലത്തെ സാഹചര്യത്തില്‍ ഗൗരവമുള്ള ഒന്നായി മാറുന്നുണ്ട്. സോഷ്യല്‍ ഓഡിറ്റിനെ മാനിക്കുന്നു എന്ന് പറയുന്ന കെ.എം.ഷാജി 2019ല്‍ ഈ സ്ഥലം വാങ്ങിയതിന്റെ സാമ്പത്തിക സ്രോതസ്സ് പൊതുസമൂഹത്തോട് വെളിപ്പെടുത്തേണ്ടതുണ്ട്.
2006ല്‍ ഇരവിപുരത്ത് നിന്നും നിയമസഭയിലേയ്ക്ക് മത്സരിക്കുമ്പോള്‍ 2004ല്‍ കണിയാമ്പറ്റയില്‍ വാങ്ങിയ 8 സെന്റ് സ്ഥമാണ് കെ.എം.ഷാജിയുടെ പേരില്‍ സ്വന്തമായി കാണിച്ചിരുന്നത്. ആ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും അടുത്ത അഞ്ച് വര്‍ഷത്തിനകമാണ് 2016ലെ സത്യവാങ്ങ് മൂലത്തില്‍ സൂചിപ്പിച്ചിരിക്കുന്നതില്‍ ഒരെണ്ണം ഒഴികെ ബാക്കി സ്ഥലങ്ങള്‍ കെ.എം.ഷാജി വാങ്ങിയിരിരിക്കുന്നത്. വായില്‍ വെള്ളിക്കരണ്ടിയുമായി സമ്പന്നതയുടെ മടിത്തട്ടില്‍ ജനിച്ചു വീണുവെന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ.എം.ഷാജിയുടെ കൈയ്യില്‍ അലാവുദ്ദീന്റെ അത്ഭുതവിളക്ക് എത്തപ്പെട്ടത് 2006ലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമാണ്. 2006ലെ 8 സെന്റില്‍ നിന്നും 2020ലെ നാലര ഏക്കറിലേയ്ക്ക് കാര്യങ്ങള്‍ എന്തുമ്പോള്‍ തന്റെ കൈയ്യില്‍ ഇരിക്കുന്ന അലാവുദ്ദീന്റെ അത്ഭുതവിളക്ക് പൊതുസമൂഹത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കേണ്ട ധാര്‍മ്മിക ബാധ്യത കെ.എം.ഷാജിക്കുണ്ട്.
ഇഞ്ചി കൃഷി ചെയ്താണ് രണ്ട് വീടുകളും മുകളില്‍ പറഞ്ഞ സ്ഥലവുമെല്ലാം സ്വന്തമാക്കിയതെന്ന് കെ.എം.ഷാജി പറയുമ്പോള്‍ വയനാട്ടുകാര്‍ ഊറിച്ചിരിക്കുകയാണ്. ഒരേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കര്‍ണ്ണാടകയില്‍ ഇഞ്ചി ക

കൃഷിചെയ്യാന്‍ ചിലവാകുക 4.5 ലക്ഷത്തോളം രൂപയാണ്. ഏറ്റവും മികച്ച വിളവ് കിട്ടിയാല്‍ 400 മുതല്‍ 500 ചാക്ക് ഇഞ്ചിവരെയാണ് ഒരേക്കറില്‍ നിന്നും ശരാശരി ലഭിക്കുക. ഒരുവിധം മെച്ചപ്പെട്ട വിളവാണെങ്കില്‍ 200 മുതല്‍ 300വരെ ചാക്ക് ഇഞ്ചി ലഭിക്കാം. എത്രയേക്കറില്‍ എത്രകാലം കൃഷിചെയ്താലാണ് ഇത്രയും പണച്ചിലവുള്ള വീടും സ്ഥലങ്ങളും സ്വന്തമാക്കാന്‍ സാധിക്കുകയെന്ന് വയനാട്ടിലെ സാധാരണക്കാരന് നല്ല ബോധ്യമുണ്ട്. ഇനി ഇഞ്ചികൃഷിയിലൂടെയാണ് ഷാജി പണം സമ്പാദിച്ചതെങ്കില്‍ കൃഷിക്കായി ചിലവാക്കിയ പണത്തിന്റെയും തിരികെ ലാഭം കിട്ടിയ പണത്തിന്റെയും ബാങ്ക് ഇടപാട് രേഖകള്‍ പൊതുസമൂഹത്തിന് മുന്നില്‍ വച്ച് അഗ്‌നിശുദ്ധി വരുത്താന്‍ കെ.എം.ഷാജി തയ്യാറുണ്ടോ? കൃഷിയുടെ ചിലവിലേയ്ക്കായി പലപ്പോഴായി നല്‍കിയ പണം ബാങ്ക് ഇടപാടിലൂടെ അല്ലായിരുന്നു എന്ന് വേണമെങ്കില്‍ വാദിക്കാം. എന്നാല്‍ ലാഭമായി കിട്ടിയ പണം അതു ഷാജിയെപ്പോലെ വലിയനിലയിലുള്ള ഇഞ്ചി കൃഷിക്കാരന്‍ അക്കൗണ്ട് വഴിയല്ലെ സ്വീകരിക്കാന്‍ പാടുള്ളു. ഇഞ്ചി കൃഷിയിലൂടെ കിട്ടിയ ലാഭവിഹിതം അക്കൗണ്ടിലൂടെയല്ല വന്നതെങ്കില്‍ പണം ഹവാല ഇടപാടിലൂടെ കൈവശമെത്തിയെന്നല്ലേ മനസ്സിലാക്കേണ്ടത്. എന്തായാലും ഇഞ്ചി കൃഷിയുടെ ലാഭത്തില്‍ നിന്നാണ് ഇപ്പോള്‍ കാണുന്ന നേട്ടങ്ങളെല്ലാം ഷാജി ഉണ്ടാക്കിയതെങ്കില്‍ അത് സൂചിപ്പിക്കുന്ന രേഖകള്‍ പൊതുസമൂഹത്തിന് മുന്നില്‍ വയ്ക്കണം. ഇഞ്ചി കൃഷിയില്‍ പണമുടക്കാന്‍ ആഗ്രഹിക്കുന്ന കര്‍ഷകരെയെല്ലാം സംബന്ധിച്ച് അതൊരു പ്രോത്സാഹനവുമാകും. അങ്ങനെയെങ്കി ഇത്രയേറെ സാമ്പത്തികസുരക്ഷിതത്വം ഉറപ്പുനല്‍കുന്നൊരു കൃഷിയുടെ ബ്രാന്‍ഡ് അംബാസിഡറായി ഷാജിയേക്കാള്‍ യോഗ്യന്‍ ആരുമുണ്ടാകില്ല.

കോട്ടയം മെഡിക്കൽ‌ കോളേജ് അപകടം: കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമെന്ന് വീണ ജോർജ്, പ്രതിഷേധം കനക്കുന്നതിനിടെ ആരോ​ഗ്യമന്ത്രി ബിന്ദുവിൻ്റെ വീട്ടിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. രാവിലെ ഏഴേ കാലോടെയാണ് മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. മന്ത്രി, ബിന്ദുവിൻ്റെ വീട്ടിൽ സന്ദ‍ർശനം നടത്തിയില്ലെന്ന

ബഷീർ അനുസ്മരണം നടത്തി.

കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി. മുൻ അധ്യാപിക മേരി ജോർജ്ജ് ഉദ്ഘാടനം ചെയ്തു . ലഹരിവിരുദ്ധ പതിപ്പ് നേർവഴി എഫ്.സി.സി. കോൺവെന്റ് മദർ സുപ്പീരിയർ സി.ബെറ്റ്സി പ്രകാശനം ചെയ്തു.

റോഡ് സംസ്ക്കാരിക കൂട്ടായ്മയും ജനസദസ്സുകളും സംഘടിപ്പിക്കും:റാഫ്

ബത്തേരി : കൊല്ലം തോറും നാലായിരത്തിൽപരം ആളുകൾ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേർ ഗുരുതരമായി പരിക്കുപറ്റി കഴിയുന്ന വാഹനാപകടങ്ങൾക്ക് തടയിടാൻ ജനകീയ കൂട്ടായ്മയിലൂടെ നമുക്ക് കഴിയണമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം.അബ്ദു അഭിപ്രായപ്പെട്ടു.

കർണാടകയിൽ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു.

പിണങ്ങോട്: കർണാടകയിലെ ഉണ്ടായ വാഹനാപകടത്തിൽ പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു. പിണങ്ങോട് വാഴയിൽ മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ഗുണ്ടൽപേട്ട് ബേഗൂരിൽ വെച്ചാ യിരുന്നു സംഭവം. റഫാത്ത് ഓടിച്ച ബൈക്ക്

കോഴിമുട്ട, പാല്‍ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു.

മാനന്തവാടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് വെള്ളമുണ്ട, തൊണ്ടര്‍നാട്, എടവക ഗ്രാമപഞ്ചായത്ത് പരിധികളിലെ അങ്കണവാടികളിലേക്ക് കോഴിമുട്ട, പാല്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 18 ഉച്ചയ്ക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.