ഒഴുക്കൻ മൂല: സർഗ ഗ്രന്ഥാലയം വയോജന വേദിയുടെ നേതൃത്വത്തിൽ വയോജന കൂട്ടായ്മയും, ബോധവൽക്കരണ ക്ലാസുകളും, സൗജന്യ പ്രഷർ – ഷുഗർ പരിശോധനകളും സംഘടിപ്പിച്ചു. സംഗമം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
മംഗലശേരി നാരായണൻ, ഷീജ പീറ്റർ എന്നിവർ ക്ലാസ്സ് എടുത്തു. ജോസ് പി. ടി അധ്യക്ഷത വഹിച്ചു. ജോയി വിജെ, പി. ജെ വിൻസെന്റ്, പി.സി ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.

സൗജന്യ ഫാഷൻ ഡിസൈനിംഗ് പരിശീലനം
കല്‍പ്പറ്റ പുത്തൂർവയൽ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിലെ ഫാഷൻ ഡിസൈനിംഗ് കോഴ്സിൽ (ആരി വർക്ക്, ഫാബ്രിക് പെയിന്റിംഗ്, എംബ്രോയിഡറി വർക്ക്) സൗജന്യ പരിശീലനം നല്‍കുന്നു. ഓഗസ്റ്റ് 12ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18നും