42-ാമത് റവന്യു ജില്ലാ സ്കൂൾ കലോത്സവം നടക്കുന്നത് സമ്പൂർണ്ണമായും ഹരിത പ്രോട്ടോകോൾ പ്രകാരം. ബത്തേരി നഗരസഭ,ഹരിത കർമ്മസേന, കലോത്സവം ഗ്രീൻപ്രോട്ടോകോൾ കമ്മറ്റി എന്നിവയുടെ ആഭിമുഖ്യത്തിലാണ് കലോത്സവം അരങ്ങേറുന്ന വേദികളിലും പരിസരങ്ങളും ഹരിത പ്രോട്ടോകോൾ നടപ്പാക്കുന്നത്.ഇതിനായി വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.