ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പെയിനിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാതല റാലി നടത്തി. കളക്ടറേറ്റ് പരിസരത്ത് നിന്നുതുടങ്ങിയ റാലി ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഫ്ളാഗ് ഓഫ് ചെയ്തു. കല്‍പ്പറ്റ നഗരസഭ ഓഫീസ് പരിസരത്ത് റാലി സമാപിച്ചു. ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പെയിന്‍ കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍.ഐ ഷാജു സ്ത്രീധനനിരോധന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുളള അതിക്രമങ്ങള്‍, ഗാര്‍ഹികപീഡനം, ലിംഗവിവേചനം, സ്ത്രീധനപീഡനം, ശൈശവ വിവാഹം മറ്റ് ദുരാചാരങ്ങള്‍, അനീതികള്‍ തുടങ്ങിയവ സമൂഹത്തില്‍ നിന്നും തുടച്ചുനീക്കുന്നതിനുള്ള സന്ദേശം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പെയിന്‍ നടത്തുന്നത്. ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, ജില്ലാ വനിത ശിശുവികസന ഓഫീസര്‍ ജെ മോഹനദാസ്, ജില്ലാതല ഐ.സി.ഡി എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ എസ്.ടി ഹഫ്സത്ത്, ഐ.സി.ഡി എസ് സെല്‍ സീനിയര്‍ സൂപ്രണ്ട് വി.സി സത്യന്‍, ഡി.സി പി യു കാര്‍ത്തിക അന്നതോമസ്, ശിശുവികസന പദ്ധതി ഓഫീസര്‍ സി.സൈനബ എന്നിവര്‍ സംസാരിച്ചു.

സല്യൂട്ട് ചെയ്തപ്പോഴുള്ള പ്രതികരണത്തിൽ സംശയം, ട്രെയിൻ യാത്രയിൽ ‘എസ്ഐ’ പിടിയിൽ; ചോദ്യംചെയ്തപ്പോൾ ആഗ്രഹം കൊണ്ടാ സാറേയെന്ന് മറുപടി
ട്രെയിനിൽ എസ്ഐ വേഷത്തിൽ യാത്ര നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അഖിലേഷിനെ (30) ആണ് റെയിൽവെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം – ഗുരുവായൂർ ചെന്നൈ എഗ്മോർ ട്രെയിനിൽ ഇന്നലെ പുലർച്ചയാണ് സംഭവം. ട്രെയിൻ