ജില്ലയിലെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെയും ആത്മ പ്രൊജക്ട് ഡയറക്ടറേറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ 6,8,13 തീയതികളില്‍ പനമരം, മാനന്തവാടി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഹാളുകളില്‍ രാവിലെ 10 ന് സൗജന്യ ഡി.പി.ആര് ക്ലിനിക്കുകള്‍ നടത്തും. കാര്‍ഷിക-കാര്‍ഷിക അനുബന്ധ മേഖലകളിലെ ഉല്‍പ്പാദന -വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍,സംഭരണ വിപണന കേന്ദ്രങ്ങള്‍, കാര്‍ഷിക സേവന കേന്ദ്രം തുടങ്ങിയ വിവിധ സംരംഭങ്ങള്‍ തുടങ്ങുന്നതിന് കര്‍ഷകര്‍, കൃഷിക്കൂട്ടങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍സ്, കര്‍ഷക സംഘങ്ങള്‍, സഹകരണ ബാങ്കുകള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ എന്നിവര്‍ക്ക് പ്രൊജക്ട് രൂപികരണത്തിന് സഹായവും പിന്തുണ നല്കുന്ന സംവിധാനമാണ് ഡി.പി.ആര് ക്ലീനിക്ക്. ഫോണ്‍: 9446367312, 960569589.

തമിഴ്നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്
തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ