ഐ.സി.ഐ.സി.ഐ ഫൗണ്ടേഷന്‍ നടത്തുന്ന സി.എസ്.ആര്‍ പ്രവര്‍ത്തങ്ങളുടെ ഭാഗമായി വയനാട് മെഡിക്കല്‍ കോളേജിന് അനുവദിച്ച യു.എസ്.ജി മെഷീന്‍ ഒ.ആര്‍ കേളു എം.എല്‍ കൈമാറി. 27 ലക്ഷം രൂപ ചെലവിലാണ് ഐ.സി.ഐ.സി.ഐ മെഡിക്കല്‍ കോളേജിന് യു.എസ്.ജി മെഷീന്‍ നല്‍കിയത്. മെഡിക്കല്‍ കോളേജില്‍ നടന്ന ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് വി.പി രാജേഷ് അധ്യക്ഷത വഹിച്ചു. ഐ.സി.ഐ.സി.ഐ ഫൗണ്ടേഷന്‍ പ്രൊജക്ട് മാനേജര്‍ വി.എസ് സജിത്ത് പദ്ധതി വിശദീകരണം നടത്തി. ഗര്‍ഭിണികളുടെ സ്‌കാനിംഗ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് വേണ്ടിയാണ് യു.എസ്.ജി മെഷീന്‍ ഉപയോഗിക്കുന്നത്. യു.എസ്.ജി മെഷീന്‍ ആശുപത്രിക്ക് മുതല്‍ക്കൂട്ടായിരിക്കുമെന്നും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ചടങ്ങില്‍ ഐ.സി.ഐ.സി.ഐ ഫൗണ്ടേഷന്‍ പ്രതിനിധികളായ എം. പ്രമോദ്, വി .അഭിലാഷ്, യു. പ്രകാശ്, ആര്‍.എം.ഒ ഡോ അര്‍ജുന്‍ ജോസ്, ഡോ സി .സക്കീര്‍, ഡോ .പ്രിന്‍സണ്‍ ജോര്‍ജ്, ഡോ .നൗഫല്‍, ബിനിമോള്‍ തോമസ്, പി.ടി റംല തുടങ്ങിയവര്‍ പങ്കെടുത്തു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







