ആയുര്‍വ്വേദ പെയിന്‍ പാലിയേറ്റീവ് പദ്ധതി ഉദ്ഘാടനം ചെയ്തു

വയനാട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമഗ്ര ആയുര്‍വ്വേദ പെയിന്‍ & പാലിയേറ്റീവ് വയോജന പരിചരണ മാതൃകാ പദ്ധതി തുടങ്ങി. കല്‍പ്പറ്റ ജില്ലാ ആയുര്‍വ്വേദ ആശുപത്രി കേന്ദ്രീകരിച്ചാണ് പദ്ധതി തുടങ്ങിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കിടപ്പിലായ രോഗികളെ വീടുകളില്‍ സന്ദര്‍ശിച്ച് ആയുര്‍വ്വേദ ഔഷധങ്ങളും യോഗ, ഫിസിയോതെറാപ്പി സേവനങ്ങളും നല്‍കുന്ന പ്രൈമറി പാലിയേറ്റീവ് കെയറും അര്‍ഹരായ രോഗികള്‍ക്ക് കിടത്തി ചികിത്സ നല്‍കുന്ന സെക്കണ്ടറി പാലിയേറ്റീവ് കെയറും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25.00 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഇതിനായി നീക്കിവെച്ചു. സമഗ്ര പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പദ്ധതിയില്‍ ആയുര്‍വ്വേദ പഞ്ചകര്‍മ്മ ചികിത്സാക്രിയാക്രമങ്ങളും, യോഗാ തെറാപ്പിയും, ഫിസിയോതെറാപ്പി ചികിത്സയും ഉള്‍പ്പെടത്തി. ഇതിനായി ജില്ലാ ആയുര്‍വ്വേദ ആശുപത്രിയിലെ 100 ബെഡുകളില്‍ 10 എണ്ണം നീക്കിവെക്കും.

പ്രായാധിക്യം മൂലമോ വിവിധ രോഗങ്ങള്‍ മൂലമോ ദീര്‍ഘകാല ചികിത്സയും പരിചരണവും ദൈനംദിന കാര്യങ്ങള്‍ക്ക് പരസഹായവവും ആവശ്യമുള്ള രോഗികള്‍ക്കായി ആയുര്‍വ്വേദ ചികിത്സാ രീതിയിലൂടെ വിദഗ്ദ്ധ പാലിയേറ്റീവ് പരിചരണം നല്‍കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിദഗ്ദ്ധ ആയുര്‍വ്വേദ ഡോക്ടര്‍മാരുടെ സേവനം , നഴ്സിംഗ് പരിചരണം, ആയുര്‍വ്വേദ മരുന്നുകള്‍, പഞ്ചകര്‍മ്മ, യോഗ ചികിത്സകള്‍ , ഫിസിയോതെറാപ്പി എന്നിവ കല്‍പ്പറ്റ ജില്ലാ ആയുര്‍വ്വേദ ആശുപത്രി കേന്ദ്രീകരിച്ച് കിടത്തി ചികിത്സയും, തുടര്‍ പരിചരണത്തിന് ഹോം കെയര്‍ വഴിയും ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നത്ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്തിരിക്കുന്നു.സമഗ്ര പെയിന്‍ & പാലിയേറ്റീവ് പരിചരണത്തിനായി ആയുര്‍വ്വേദ വകുപ്പിലെ ജീവനക്കാര്‍ക്ക് വിദഗ്ദ്ധ പരിശീലന ക്ലാസ്സുകള്‍ നടത്തുമെന്നും ഡി.എം.ഒ അറിയിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാര്‍ എം മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ. പ്രീത പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഉഷ തമ്പി, സീത വിജയന്‍, മെമ്പര്‍മാരായ മീനാക്ഷി രാമന്‍, കെ ബി നസീമ, എന്‍ സി പ്രസാദ്, എച്ച് എം സി മെമ്പര്‍മാരായ മാത്യു, റസാഖ് കല്‍പ്പറ്റ, സീനിയര്‍ സൂപ്രണ്ട് എം.എസ്. വിനോദ്, ഡോ. എ.വി. സാജന്‍, ഡോ. ജി.അരുണ്‍കുമാര്‍ ജ, ഡോ. കെ.ദിവ്യ എന്നിവര്‍ സംസാരിച്ചു.

പാമ്പുകടിയേറ്റാൽ കനിവ് 108ലേക്ക് വിളിക്കാം! പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും; ആൻ്റി വെനമുള്ള ആശുപത്രിയുടെ പട്ടിക കൈമാറി ആരോഗ്യവകുപ്പ്

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനമുള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കനിവ് 108 ആംബുലന്‍സിലുള്ള പരിചയ സമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വഴി

സംസ്ഥാനത്ത് കൊടും ചൂട്: അതീവ ജാഗ്രത, സ്ഥിതിഗതികള്‍ വിലയിരുത്താൻ മുഖ്യമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചു.

സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിർദ്ദേശം നല്‍കി ദുരന്തനിവാരണ അതോറിറ്റി.ഇന്ന് ഉഷ്ണതരംഗ മുന്നറിയിപ്പ് നിലവിലില്ലെങ്കിലും താപനില ഉയരാൻ സാധ്യതയുള്ളതിനാല്‍ കർശന മുൻകരുതലുകള്‍ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.പാലക്കാട് ജില്ലയില്‍ താപനില 40

വേനൽക്കാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം പടരാൻ സാധ്യത; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

വേനൽക്കാലം കടുക്കുന്നതോടെ ജലാശയങ്ങളിൽ അമീബയുടെ സാന്നിധ്യം വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. ശുദ്ധമല്ലാത്ത ജലാശയങ്ങളിൽ കുളിക്കുന്നതും മുഖം കഴുകുന്നതും വഴി മാരകമായ ഈ

കുട്ടനാട്ടില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു.

ആലപ്പുഴ: കുട്ടനാട്ടില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. വൈശ്യംഭാഗം പുതുവന വീട്ടില്‍ രഘുവിന്റെ ഭാര്യ ഇന്ദിര (65) ആണ് മരിച്ചത്.വൈകിട്ട് അഞ്ച് മണിയോടെ വീടിനോടു ചേർന്നുള്ള ശുചിമുറിക്കു മുന്നില്‍ വച്ചാണു മൂർഖൻ പാമ്പിന്റെ കടിയേറ്റത്. നാട്ടുകാർ

കണ്ണൂര്‍ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു.

കണ്ണൂർ: കണ്ണൂർ കൊളക്കാട് അമ്മയെ മകൻ കഴുത്തറുത്തു കൊന്നു. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പില്‍ ഗീതമ്മ ആണ് കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വാക്കുതർക്കത്തിന് ഒടുവിലാണ് കൊലപാതകം. ഇന്നലെ രാത്രി എട്ടിനും ഒമ്പതിനും

തോക്ക്, കത്തി, സ്പ്രേ…കാമുകന്റെ ഭാര്യയെ കൊലപ്പെടുത്തി നാൽപ്പത്തിയഞ്ചുകാരി, കുത്തിയത് 10 തവണ

മുംബൈ∙ കാമുകന്റെ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി നാൽപ്പത്തിയഞ്ചുകാരി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് നടുക്കുന്ന സംഭവമുണ്ടായത്. സാധന മഹേന്ദ്ര സോൻപട്കറെന്ന (40) യുവതിയാണ് കൊല്ലപ്പെട്ടത്. ഷീല സോനാറാണ് പ്രതി. ഷീല സാധനയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.