ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് അബ്കാരി /എന്‍.ഡി. പി.എസ് മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്സൈസ് വകുപ്പ് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കല്‍പ്പറ്റയില്‍ വയനാട് എക്സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രമായാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയത്. അബ്കാരി/ എന്‍.ഡി.പി.എസ് എന്നിവയുമായി ബന്ധപ്പെട്ട ഉത്പ്പാദനം, വില്‍പ്പന, കടത്ത് എന്നിവ സംബന്ധിച്ചുള്ള പരാതികളും, കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും കണ്‍ട്രോള്‍ റൂമിലെ 04936-288215 എന്ന നമ്പറിലും, ടോള്‍ഫ്രീ നമ്പറായ 1800 425 2848 ലും വിളിച്ചറിയിക്കാം. കൂടാതെ ജില്ലയിലെ എക്സൈസ് ഓഫീസുകളിലും പരാതികള്‍ അറിയിക്കാം. കല്‍പ്പറ്റ – 04936 288215, 04936 208230, 04936 202219, മാനന്തവാടി- 04935- 293923, 240012, സുല്‍ത്താന്‍ ബത്തേരി – 04936 227227,248190. സ്പെഷ്യല്‍ സ്‌ക്വാഡ്, മീനങ്ങാടി – 04936 246180.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







