കൽപ്പറ്റ: എം.ഡി.എം.എയുമായി പാലക്കാട് സ്വദേശിയായ യുവാവിനെ പിടികൂടി. മണ്ണാർക്കാട്, ചോയിക്കൽ വീട്ടിൽ രാഹുൽ ഗോപാലനെ (28) യാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്‌തത്. കൽപ്പറ്റ റാട്ടക്കൊല്ലിയിൽ വെച്ചാണ് ഇയാൾ പിടിയിലായത്. 1.540 ഗ്രാം എം.ഡി.എം.എ പിടിച്ചെടു ത്തു. എസ്.ഐ കെ.എ അബ്ദുൾ കലാം, എസ്.സി.പി.ഒമാരായ നജീബ്, സുമേഷ്, സി.പി.ഒമാരായ ലിൻരാജ്, ശ്രീരാഗ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്