ലണ്ടൻ തെരുവിൽ ലുങ്കിയും ബ്ലൗസുമിട്ട് മലയാളി പെൺകുട്ടി ; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ..

ഇത് സോഷ്യൽ മീഡിയയുടെ കാലമാണ്. എങ്ങിനെയെങ്കിലും വ്യത്യസ്തമായ കൺസപ്റ്റുകളിലൂടെ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പ്രശസ്തരായവരും ഏറെ. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാവാറുമുണ്ട്. എന്നാല്‍ ലണ്ടനില്‍ നടത്തിയ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. വെറും ഫോട്ടോഷൂട്ടല്ല, മലയാളി പെണ്‍കുട്ടിയുടെ ‘തനി നാടന്‍’ ലുക്കിലെ ഫോട്ടോഷൂട്ടാണിത്.


ലണ്ടന്‍ തെരുവുകളില്‍ ലുങ്കിയും ബ്ലൗസും തോര്‍ത്തും ധരിച്ച് ഒരു സുന്ദരി പെണ്‍കുട്ടി നില്‍ക്കുന്നു. ഈ ഫോട്ടോസാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വളരെ കൗതുകത്തോടെയാണ് സോഷ്യല്‍ മീഡിയ ഈ ഫോട്ടോഷൂട്ടിനെ ഏറ്റെടുത്തത്. ഫോട്ടോഷൂട്ടിന് മോഡലായത് കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനിയായ വിന്യ രാജ് ആണ്.

ലൂട്ടനില്‍ താമസിക്കുന്ന എം എസ് സി ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയാണ് വിന്യ. രണ്ടു വര്‍ഷമായി യുകെയിലാണ് താമസം.ബെറ്റര്‍ ഫ്രെയിംസ് ഫോട്ടോഗ്രഫി യുകെ എന്ന സ്ഥാപനത്തിന്റെ പാര്‍ട്ണറായ മലയാളി ഫോട്ടോഗ്രാഫര്‍ സാജു അത്താണിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ബെറ്റര്‍ ഫ്രെയിംസ് ഫോട്ടോഗ്രഫിയും വിന്യയും ഇൻസ്റ്റാഗ്രാമിൽ ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *