വെളളമുണ്ട വിജ്ഞാൻ ലൈബ്രറിയുടെ അഭിമുഖ്യത്തിൽ മുഹമ്മദ് അബ്ബാസിന്റെ വിശപ്പ്, പ്രണയം, ഉന്മാദം പുസ്തക ചർച്ച സംഘടിപ്പിച്ചു.
പി.എ ജലീൽ മാസ്റ്റർ പുസ്തക അവതരണം നടത്തി.എം.ശശി മാസ്റ്റർ മോഡറേറ്ററായിരുന്നു.
ലൈബ്രറി പ്രസിഡന്റ് കെ.കെ ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സൂപ്പി പള്ളിയാൽ, എം അബ്ദുൾ അസീസ് മാസ്റ്റർ, എസ് കെ തങ്ങൾ, ഡോ: ഷമീർ , നസ്റിൻ ടീച്ചർ എന്നിവർ സംസാരിച്ചു.എം.സഹദേവൻ മാസ്റ്റർ സ്വാഗതവും കുര്യാച്ചൻ പി.ജെ നന്ദിയും പറഞ്ഞു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.