കൽപ്പറ്റ:കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മേപ്പാടി എം.ബി.സി. ആർട്സ് ആൻ്റ് സ്പോർട്സ് അക്കാഡമി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചു നടന്ന സി.പി. രാജീവൻ മെമ്മോറിയൽ ട്രോഫിക്കും, കാഷ് പ്രൈസിനും, ആമ്പക്കാട്ട് കുര്യൻ മെമ്മോറിയൽ ഷീൽഡിനും കാഷ് പ്രൈസിനും വേണ്ടിയുള്ള അഖില വയനാട് മെൻസ് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെൻ്റ് സമാപിച്ചു. വയനാട് ജില്ലയിലെ വിവിധ ക്ലബുകളിൽ നിന്നും 48 ടീമുകൾ അണിനിരന്ന ആവേശകരമായ മത്സരത്തിൽ ഷിജിത്&ലിൻ്റോ (വൈത്തിരി ) വിജയികളായി. ഷെറിൻ, സാജിത് (മുട്ടിൽ) എന്നിവർക്കാണ് രണ്ടാംസ്ഥാനം.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.