കൽപ്പറ്റ 2018 ഡിസംബർ 31ന് കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂ
ളിന്റെ പിറകുവശത്തെ വരാന്തയിൽ സംശയകരമായ സാഹചര്യത്തിൽ മരിച്ച കൽപറ്റ ചുഴലി സൂര്യമ്പം കോളനിയിലെ ഷിജു [16]ൻ്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന ആളുടെ രേഖചിത്രമാണ് ക്രൈം
ബ്രാഞ്ച് പുറത്തുവിട്ടത്. 2020 മുതലാണ് ക്രൈംബ്രാഞ്ച് കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. രേഖാചിത്രത്തിലെ ആളോട് സാമ്യമുള്ള ആളുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ വയനാട് ക്രൈംബ്രാഞ്ചിനെ
അറിയിക്കണമെന്നും വിവരങ്ങൾ നൽകുന്ന ആളുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നുംക്രൈംബ്രാഞ്ച് അറിയിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വിവരം അറിയിക്കേ
ണ്ടതാണ്.
എസ്പി ക്രൈംബ്രാഞ്ച്: 9497996944
ഡിവൈഎസ്പി ക്രൈംബ്രാഞ്ച്: 9497990213, 9497925233

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.