മുത്തങ്ങ: മുത്തങ്ങ എക്സെസ്ചെക്ക്പോസ്റ്റിൽ വെച്ച് എക്സൈസ് ഇൻസ്പെക്ടർ എ.ജി തമ്പിയും സംഘവും നടത്തിയ വാഹന പരി ശോധനയിൽ ദ്രാവകരൂപത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ഒന്നര കോടിയോളം വിലമതിപ്പുള്ള രണ്ടേകാൽ കിലോയോളം സ്വർണ്ണം പിടികൂടി. കർണാടകയിൽ നിന്നും കോഴിക്കോടേക്കുള്ള കേരള ആർടിസി ബസ്സിലെ യാത്രക്കാരനായ കൊടുവള്ളി സ്വദേശി ടി.സി സഫീറലിയാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. സ്വർണ്ണം തുടർ നട പടികൾക്കായി മാനന്തവാടി ജിഎസ്‌ടി എൻഫോഴ്സ്മെന്റിന് കൈ മാറി. വിദേശത്ത് നിന്നും കൊണ്ടുവന്ന സ്വർണ്ണമാണിതെന്നാണ് സം ശയം. പ്രിവന്റീവ് ഓഫീസർമാരായ രാജേഷ് കോമത്ത്, മനോജ് കുമാർ, എക്സെസ് ഓഫീസർമാരായ രാജീവൻ കെ.വി, മഹേഷ് കെ.എം, വനിതാ സിവിൽ എക്സെസ് ഓഫീസർമാരായ പ്രസന്ന, അനിത എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.