മുട്ടിൽ: മുട്ടിൽ ഗ്രാമ പഞ്ചായത്തിലെമൂന്നാം വാർഡായ പരിയാരം ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയും ലീഗ് പ്രതിനിധിയു മായ എം.കെ അലിക്ക് വിജയം. എൽഡിഎഫ് സ്വതന്ത്രനായ മൊയ്‌തീൻ മാറായിയെ 88 വോട്ടുകൾക്കാണ് അലി പരാജയപ്പെടുത്തിയത്. വാർ ഡ് മെമ്പറായിരുന്ന എം.കെ യാക്കൂബിൻ്റെ നിര്യാണത്തെ തുടർന്നാണ് പരിയാരത്ത് ഉപതിരഞ്ഞെടുപ്പ് നടന്നത്.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.