കമ്പളക്കാട്: കമ്പളക്കാട് ഗവ യു.പി സ്കൂളിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ എമ്മാനുവൽ ഒ.സി സ്വാഗതം പറഞ്ഞു. ലഹരി ഭീഷണി, മൊബൈൽ ദുരുപയോഗം, പഠന പിന്നോക്കാവസ്ഥ, സ്വഭാവവൈകല്യ പ്രശ്നങ്ങൾ എന്നിവ എങ്ങനെ കൈകാര്യം ചെയ്യാം എന്ന വിഷയത്തിൽ അസ്സിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഷാജി എം.ജെ ക്ലാസ്സെടുത്തു.
ലഹരി ദുരുപയോഗം കുട്ടികളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണെന്ന്
ഷാജി എം.ജെ പറഞ്ഞു. കുട്ടികളെ ലഹരിയിൽ നിന്ന് അകറ്റി നിർത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. കുട്ടികളുടെ കൂട്ടുകെട്ട്, അവരുടെ പെരുമാറ്റം എന്നിവയിൽ ശ്രദ്ധ ചെലുത്തുകയും ലഹരിയുടെ ദോഷങ്ങളെക്കുറിച്ച് അവരെ ബോധവത്കരിക്കുകയും വേണം.
മൊബൈൽ ഫോൺ ദുരുപയോഗവും കുട്ടികൾക്കിടയിൽ ഒരു പ്രധാന പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾ മൊബൈൽ ഫോണിൽ അമിതമായി സമയം ചെലവഴിക്കുന്നത് അവരുടെ പഠനത്തെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കാം. കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന സമയം നിയന്ത്രിക്കുകയും അവരുടെ ഉപയോഗത്തെക്കുറിച്ച് അവരെ ബോധവത്കരിക്കുകയും വേണം.
പഠന പിന്നോക്കാവസ്ഥയും സ്വഭാവവൈകല്യ പ്രശ്നങ്ങളും പലപ്പോഴും കുട്ടികളിൽ കാണപ്പെടുന്ന പ്രശ്നങ്ങളാണ്. ഇവയെക്കുറിച്ച് രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
പി.ടി.എ പ്രസിഡന്റ് .മുനീർ സി.കെ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശാമിലി ടീച്ചർ നന്ദി പറഞ്ഞു.

മദ്യപാനം കരളിനെ മാത്രമല്ല, മസ്തിഷ്‌കത്തെയും ബാധിക്കും; ഗുരുതരമായ പക്ഷാഘാതത്തിന് കാരണമാകുമെന്ന് പഠനം
മദ്യപാനം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല. ചെറിയ തോതിലുള്ള മദ്യപാനം പോലും കരളിനെയും ഹൃദയത്തെയും ബാധിക്കുമെന്ന് നമ്മള്‍ കേട്ടിട്ടുണ്ടല്ലേ. എന്നാല്‍ ഇപ്പോഴിതാ അമിതമായ മദ്യപാനം മസ്തിഷ്‌കത്തെയും ഗുരുതരമായി ബാധിച്ചേക്കാമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു.







