മാനന്തവാടി നഗരസഭയുടെ 2024-25 വർഷത്തേക്കുള്ള വികസനകാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള വർക്കിംഗ് ഗ്രൂപ്പ് യോഗം നഗരസഭ ഹാളിൽ ചേർന്നു. യോഗം നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ജേക്കബ്ബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
നഗരസഭ കൗൺസിലർമാർ വർക്കിംഗ് ഗ്രുപ്പ് ചെയർമാൻമാരായും നഗരസഭ ഉദ്യോഗസ്ഥർ പദ്ധതി നിർവ്വഹണ കൺവീനർമാരായുമുള്ള 16 ഗ്രുപ്പുകളായി തിരിഞ്ഞാണ് യോഗത്തിൽ വികസനകാര്യങ്ങൾ ചർച്ച ചെയ്തത്. നഗരസഭ സ്റ്റാൻ്റിംഗ് കമ്മറ്റി ഭാരവാഹികളായ വിപിൻ വേണുഗോപാൽ, ലേഖ രാജീവൻ, പി.വിഎസ് മൂസ്സ, സിന്ധു സെബാസ്റ്റ്യൻ, കൗൺസിലർമാരായ പി.വി ജോർജ്, സിനി ബാബു, നഗരസഭ സെക്രട്ടറി സന്തോഷ് മാമ്പള്ളി തുടങ്ങിയവർ സംസാരിച്ചു.

മദ്യപാനം കരളിനെ മാത്രമല്ല, മസ്തിഷ്‌കത്തെയും ബാധിക്കും; ഗുരുതരമായ പക്ഷാഘാതത്തിന് കാരണമാകുമെന്ന് പഠനം
മദ്യപാനം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല. ചെറിയ തോതിലുള്ള മദ്യപാനം പോലും കരളിനെയും ഹൃദയത്തെയും ബാധിക്കുമെന്ന് നമ്മള്‍ കേട്ടിട്ടുണ്ടല്ലേ. എന്നാല്‍ ഇപ്പോഴിതാ അമിതമായ മദ്യപാനം മസ്തിഷ്‌കത്തെയും ഗുരുതരമായി ബാധിച്ചേക്കാമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു.







