മീനങ്ങാടി :പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി നാഷണൽ സർവ്വീസ്
സ്കീം പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാ സംഗമം സംഘടിപ്പിച്ചു.യോഗത്തിൽ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പിൽ സംഘടിപ്പിക്കേണ്ട പ്രോഗ്രാമുകളെ കുറിച്ച് ചർച്ച നടത്തി .ചടങ്ങിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് അജിത്ത് പി പി ,എൻഎസ്എസ് സംസ്ഥാനതല അവാർഡ് ജേതാവ് ശ്രീജിത്ത് എ ആർ ,മികച്ച വളണ്ടിയർമാരായ മുഹമ്മദ് ആസിഫ് ,നൗഷാന ഷെറിൻ എന്നിവരെ ആദരിച്ചു. മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളുകളിൽ നടന്ന ചടങ്ങ് ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.എൻഎസ്എസ് ജില്ലാ കൺവീനർ ശ്യാൽ കെ എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലസ്റ്റർ കൺവീനർമാരായ രവീന്ദ്രൻ കെ, രജീഷ് എ വി, രാജേന്ദ്രൻ എം കെ , സുദർശനൻ കെ ഡി , സാജിദ് പി.കെ,പ്രോഗ്രാം ഓഫീസർ ആശാരാജ് എന്നിവർ സംസാരിച്ചു .

മദ്യപാനം കരളിനെ മാത്രമല്ല, മസ്തിഷ്കത്തെയും ബാധിക്കും; ഗുരുതരമായ പക്ഷാഘാതത്തിന് കാരണമാകുമെന്ന് പഠനം
മദ്യപാനം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല. ചെറിയ തോതിലുള്ള മദ്യപാനം പോലും കരളിനെയും ഹൃദയത്തെയും ബാധിക്കുമെന്ന് നമ്മള് കേട്ടിട്ടുണ്ടല്ലേ. എന്നാല്‍ ഇപ്പോഴിതാ അമിതമായ മദ്യപാനം മസ്തിഷ്കത്തെയും ഗുരുതരമായി ബാധിച്ചേക്കാമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു.







