മാനന്തവാടി: സ്ത്രീ ധനത്തിന്റെ പേരിൽ സ്നേഹിച്ച സഹപ്രവർത്തകനായ പി.ജി ഡോക്ടർ വിവാഹത്തിൽ നിന്നും പിൻന്മാറിയപ്പോൾ ഉണ്ടായ മാനസിക അഘാതത്തിൽ ആൽമഹത്യ ചെയ്യാൻ കാരണക്കാരാനായ ഡോക്റെ മാതൃകാപരമായി ശിക്ഷിച്ച് സ്തീധന മോഹികൾക്ക് ഒരു മുന്നറിയിപ്പ് കൊടുത്ത് സ്ത്രീയാണ് ധനം എന്ന് സമുഹം മനസിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും, വണ്ടി പെരിയാറിൽ പിഡിപ്പിച്ച് കൊന്ന് കെട്ടി തുക്കിയ 6 വയസുകാരിയുടെ ഘാതകനെ തെളിവ് മനപൂർവ്വം ഇല്ലാതാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ച് പ്രതിയെ വിടയച്ച നടപടിക്കെതിരെയും മഹിളാ കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി രാത്രി നടന്ന് പ്രതിഷേധിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന അഡൈസറി ബോർഡ് അംഗം ചിന്നമ്മ ജോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ഗീരീജ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് എ.എം നിഷാന്ത് മുഖ്യ പ്രഭാഷണo നടത്തി. നഗരസഭ ചെയർപെഴ്സൺ സി.കെ.രന്തവല്ലി, സൗജത്ത്.പി.എ, ലേഖ രാജീവൻ, ഏലിയാമ്മ.സി, ശാരദ.പി എന്നിവർ പ്രസംഗിച്ചു.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്