മാനന്തവാടി: എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സംയുക്ത ക്രിസ്തുമസ് ആഘോഷം മാനന്തവാടിയെ വർണാഭമാക്കി. മാനന്തവാടി പ്രദേശത്തുള്ള വിവിധ അപ്പസ്തോലിക സഭകളുടെ ആഭിമുഖ്യത്തിലാണ് വർണ്ണാഭമായ ക്രിസ്മസ് റാലിയും പൊതുസമ്മേളനവും വിവിധ കലാപരിപാടികളും നടന്നത്. കണിയാരം സെൻ്റ് ജോസഫ്സ് കത്തീഡ്രൽ ദേവാലയത്തിൽ നിന്ന് ആരംഭിച്ച റാലി വികാരി ഫാ. സണ്ണി വാഴക്കാട്ടും സെൻ്റ് ജോർജ് യാക്കോബായ ദേവാലയത്തിൽ നിന്ന് ആരംഭിച്ച റാലി വികാരി ഫാ. ബേബി പൗലോസും ഫ്ലാഗ് ഓഫ് ചെയ്തു. 2 റാലികളും ഗാന്ധി പാർക്കിൽ സംഗമിച്ച് ടൗൺ ചുറ്റി ലിറ്റിൽ ഫ്ലവർ സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു. ഓരോ മനുഷ്യനും ദൈവത്തിന് ഒരുപാട് പ്രിയപ്പെട്ടവരാണെന്ന ഓർമ്മപ്പെടുത്തലാണ് ക്രിസ്തുമസ് നൽകുന്നത്. മനുഷ്യാ നീ നിന്നെത്തന്നേ വിലമതിക്കുക ഒപ്പം മറ്റു മനുഷ്യരെയും എന്നാണ് ക്രിസ്തുമസ് നൽകുന്ന സന്ദേശമെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തെഫാനോസ് മെത്രാപ്പോലീത്ത പറഞ്ഞു. സമ്മേളനത്തിൽ എക്യുമെനിക്കൽ ഫോറം പ്രസിഡണ്ട് ഫാ. റോയി വലിയപറമ്പിൽ അധ്യക്ഷത വഹിച്ചു. സിസ്റ്റർ ആനി പോൾ ബൈബിൾ പാരായണം നടത്തി. നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, കത്തീഡ്രൽ വികാരി ഫാ. സോണി വാഴക്കാട്ട് , എഫ്സിസി വൈസ് പ്രൊവിൻഷ്യാൽ സിസ്റ്റർ സ്റ്റഫീന, ഇസിഎഫ് ജനറൽ സെക്രട്ടറി ജയിംസ് മനേ ലിൽ, ട്രഷറർ എം.കെ. പാപ്പച്ചൻ, സെക്രട്ടറി കെ.എം. ഷിനോജ്, സോയി ആൻ്റണി, ജോസ് കിഴക്കേൽ എന്നിവർ പ്രസംഗിച്ചു.
വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന കലാപരിപാടികളും നടന്നു .

2025ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് അമേരിക്കയല്ല; കണക്കില്‍ സൗദി അറേബ്യ മുന്നില്‍
ന്യൂഡൽഹി: 2025ൽ 81 രാജ്യങ്ങളിൽ നിന്നായി 24,600 ഇന്ത്യക്കാരെ നാടുകടത്തി. വിവിധ രാജ്യങ്ങൾ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലത്തിൻ്റെ കണക്കുകൾ രാജ്യസഭയിൽ വെച്ചു. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി







