കടുവയുടെ ആക്രമണത്തിൽ മരോട്ടിപറമ്പിൽ പ്രജീഷ് കൊല്ലപ്പെട്ട സാഹചര്യവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഡോ.രേണു രാജ് സർവ്വകക്ഷി യോഗം വിളിച്ചു. വനത്തിൽ നിന്നും വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേ
ക്കിറങ്ങുന്ന സാഹചര്യങ്ങളെ കുറിച്ചും ക്ഷീര കർഷകർ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങളെ സംരക്ഷിക്കേണ്ടതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. പ്രജീഷിന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണമെന്ന് എം എൽ എ ഐ സി ബാലകൃഷ്ണൻ യോഗത്തിൽ ആവശ്യപ്പെട്ടു. പ്രജീഷിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിന് പുറമേ അടിയന്തര സഹായമായി 50 ലക്ഷം രൂപ വനം വകുപ്പിന്റെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും അനുവദിക്കണം, പ്രജീഷിന്റെ കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണം, ജനവാസ കേന്ദ്രങ്ങളിലേക്ക് വനത്തിലൂടെയുള്ള റോഡിന്റെ നവീകരണം ഉടൻ പൂർത്തിയാക്കണം തുടങ്ങിയ
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉൾപ്പെടെയുള്ളവർ ഉന്നയിച്ച കാര്യങ്ങൾ ഉൾപ്പെടുത്തി സമഗ്ര റിപ്പോർട്ട് സർക്കാറിന് നൽകും. കലക്ടറുടെ ചെമ്പറിൽ ചേർന്ന യോഗത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ തമ്പി, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ, ബ്ലോക്ക് മെമ്പർ ഇ.കെ ബാലകൃഷ്ണൻ, വാർഡ് മെമ്പർ രുഗ്മണി സുബ്രമണ്യന്‍, സബ് കലക്ടര്‍ മിസല്‍ സാഗര്‍ ഭരത്, എ.ഡി.എം എന്‍.ഐ ഷാജു, സുൽത്താൻ ബത്തേരി തഹസിൽദാർ വി. കെ ഷാജു, ബത്തേരി വൈൽഡ് ലൈഫ് വാർഡൻ ദിനേശ് കുമാർ, വാകേരി സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ജെയ്സ്, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്