വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് 3 ദിവസത്തെ മാര്‍ക്കറ്റ് മിസ്റ്ററി സംഭംഭകത്വ ശില്‍പശാല സംഘടിപ്പിക്കും. ഡിസംബര്‍ 28 മുതല്‍ 30 വരെ കളമശ്ശേരി ക്യാമ്പസ്സിലാണ് പരിശീലനം. പുതിയ സംരംഭം തുടങ്ങാന്‍ താല്‍പര്യമുള്ളവര്‍ http://kied.info/training-calender/ ല്‍ ഓണ്‍ലൈനായി ഡിസംബര്‍ 26 നകം അപേക്ഷ നല്‍കണം. ഫോണ്‍: 0484 2532890, 2550322, 9567538749.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







