വൈത്തിരി: വൈത്തിരി പൊഴുതന ജംഗ്ഷനിൽ മൃഗാശുപത്രിക്ക് സമീപം നടന്ന വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കാറും ബൈക്കുമാണ് അപകത്തിൽപ്പെട്ടത്. ഇന്ന് രാവിലെ പത്തരയോടെ യാണ് സംഭവം. കാർ യാത്രികയായ വെള്ളമുണ്ട സ്വദേശി സരസ്വതി, ബൈക്ക് യാത്രികരായ കുന്നമ്പറ്റ സ്വദേശികളായ റിന്റോ (36), രാധിക (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വൈത്തിരി താലൂക്ക് ആ ശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി മൂന്ന് പേരെയും റഫർ ചെയ്‌തു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.