വയനാട് ഫ്‌ളവര്‍ഷോയ്ക്ക് കല്‍പ്പറ്റയില്‍ തുടക്കമായി

കല്‍പ്പറ്റ: വയനാട് ആഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി കല്‍പ്പറ്റ ബൈപ്പാസ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന വയനാട് ഫ്‌ളവര്‍ഷോ അഡ്വ. ടി സിദ്ധിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.വയനാട്ടിലെത്തുന്ന വിനോ സഞ്ചാരികൾക്ക് ഈ നാട്ടിൻ്റെ ജൈവ വൈവിധങ്ങളെയും,.സംസ്ക്കാരിക പൈതൃകങ്ങൾ ഉൾപ്പെടെ ഒരു കുടക്കീഴിൽ കാണാൻ സാധിക്കുന്ന സൗകര്യമാണ് വയനാട് ഫ്ളവർ ഷോയിൽ ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാകലക്ടര്‍ ഡോ. രേണുരാജ് അധ്യക്ഷനായിരുന്നു. എഡിഎം എൻ ഐ ഷാജു, സൊസൈറ്റി വൈസ് ചെയര്‍മാന്‍ ജോണി പാറ്റാനി, ജനറല്‍ കണ്‍വീനര്‍ കെ.എസ് രമേശ്, അജിത് കുമാർ, ഡി രാജൻ, അലവിക്കുട്ടി, എ ദേവകി, ബിമല്‍കുമാര്‍ എം എ, വി പി രത്‌നരാജ്, മോഹന്‍ രവി, ഫൈനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ഒ എ വിരേന്ദ്രകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫ്‌ളവര്‍ഷോയുടെ പ്രചരണാർത്ഥം ബുധനാഴ്ച വൈകിട്ട് കല്‍പ്പറ്റയില്‍ വിളംബര ജാഥ നടന്നു. ചന്ദ്രഗിരി ഓഡിറ്റോറിയം മുതല്‍ ഫ്‌ളവര്‍ ഷോ ഗ്രൗണ്ട് വരെ നടന്ന വിളംബരജാഥയില്‍ ശിങ്കാരിമേളം, പൂക്കാവടി, നാസിക്‌ഡോള്‍, വയനാടിന്റെ തനത് രൂപമായും ചീനിയും തുടിയും, കോല്‍ക്കളി, ദഫ്മുട്ട് എന്നിങ്ങനെ വിവിധ കലാരൂപങ്ങളുമുണ്ടായിരുന്നു.
ഒട്ടേറെ പുതുമകളുമായാണ് ഇടവേളക്ക് ശേഷം വീണ്ടും വയനാട് ഫ്‌ളവര്‍ഷോയുമായി അഗ്രി ഹോട്ടികള്‍ച്ചറല്‍ സൊസൈറ്റി എത്തുന്നത്. നഗരവീഥിയിലൂടെ രഥയാത്ര, ഹെലികോപ്റ്റര്‍ യാത്ര എന്നിവ ഇത്തവണത്തെ ഫ്‌ളവര്‍ഷോയ്ക്ക് മാറ്റ് കൂട്ടും. പുഷ്പ, ഫല, സസ്യപ്രദര്‍ശനമെന്ന നിലയില്‍ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള പൂക്കളുടെ വിശാലമായ ശേഖരമാണ് മറ്റൊരു പ്രത്യേകത. ഇതോടൊപ്പം തന്നെ കാര്‍ഷിക ഉല്പന്നങ്ങളുടെ പ്രദര്‍ശനവും നടക്കും. കുട്ടികള്‍ക്കും, വിദ്യാര്‍ഥികളും, വീട്ടമ്മമാര്‍ക്കുമായി നിരവധി മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. വെജിറ്റബിള്‍ കാര്‍വിങ്, ഫ്‌ളവര്‍ അറേഞ്ച്‌മെന്റ് മത്സരം, പുഷ്പരാജ, പുഷ്പറാണി മത്സരങ്ങള്‍, പാചകമത്സരം, മൈലാഞ്ചി അണിയിക്കല്‍ മത്സരം, കട്ട്ഫ്‌ളവര്‍, മിസ് ഫ്‌ളവര്‍ഷോ, പുഞ്ചിരിമത്സരം, ചിത്രരചനാമത്സരം എന്നിങ്ങനെ നിരവധിയായ മത്സരങ്ങളും ഇത്തവണത്തെ ഫ്‌ളവര്‍ഷോയുടെ ഭാഗമായി നടക്കും. അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫുഡ്‌കോര്‍ട്ട്, സ്റ്റാളുകള്‍, എന്നിവയുമുണ്ടാകും. അതോടൊപ്പം എല്ലാദിവസം പ്രമുഖര്‍ അണിനിരക്കുന്ന കലാപരിപാടികളും അരങ്ങേറും.

മദ്യപാനം കരളിനെ മാത്രമല്ല, മസ്തിഷ്‌കത്തെയും ബാധിക്കും; ഗുരുതരമായ പക്ഷാഘാതത്തിന് കാരണമാകുമെന്ന് പഠനം

മദ്യപാനം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല. ചെറിയ തോതിലുള്ള മദ്യപാനം പോലും കരളിനെയും ഹൃദയത്തെയും ബാധിക്കുമെന്ന് നമ്മള്‍ കേട്ടിട്ടുണ്ടല്ലേ. എന്നാല്‍ ഇപ്പോഴിതാ അമിതമായ മദ്യപാനം മസ്തിഷ്‌കത്തെയും ഗുരുതരമായി ബാധിച്ചേക്കാമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു.

സ്നേഹപൂർവം പദ്ധതിയിലേക്ക് അപേക്ഷിക്കാം

കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന സ്നേഹപൂർവം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരുമോ മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള

പേരാമ്പ്രയിൽ സ്കൂൾ ​ഗ്രൗണ്ടിൽ കാറോടിച്ച് കയറ്റിയത് 16 കാരൻ, 25 വയസുവരെ ലൈസൻസ് നൽകില്ല, ആർസി സസ്പെൻഡ് ചെയ്യുമെന്ന് എംവിഡി

കോഴിക്കോട്: കോഴിക്കോട് കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം ന‌ടത്തിയ സംഭവത്തിൽ നടപടിയെടുത്ത് പൊലീസും എംവിഡിയും. കാർ ഓടിച്ചത് പതിനാറുകാരനാണെന്ന വിവരവും പുറത്തുവരുന്നുണ്ട്.

ഹോസ്റ്റൽ സ്റ്റുവാർഡ് നിയമനം

തലപ്പുഴ ഗവ എൻജിനീയറിങ് കോളേജിനോടനുബന്ധിച്ചുള്ള പുരുഷ ഹോസ്റ്റലിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ സ്റ്റുവാർഡ് നിയമനം നടത്തുന്നു. എസ്എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ് സഹിതം നവംബർ 10ന് രാവിലെ 11.30ന് കോളേജ്

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.

ക്വട്ടേഷൻ ക്ഷണിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പോളിങ് നടക്കുന്ന 828 പോളിംഗ് ബൂത്തുകൾക്ക് ഡിസ്റ്റിങ്യൂഷിംഗ് മാർക്ക് സീൽ വിതരണം ചെയ്യൻ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ജില്ലാ ഭരണകൂടം ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ 17

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.