വെള്ളമുണ്ട ഡബ്ല്യൂഎംഒ ഇംഗ്ലീഷ് അക്കാദമിയുടെ ഇരുപത്തി നാലാം വാർഷികാഘോഷം വിപുലമായ രീതിൽ ഡിസംബർ 21 ന് (നാളെ )വ്യാഴാഴ്ച നടത്തുവാൻ തീരുമാനിച്ചു.
ഡബ്ല്യൂഎംഒ വൈസ് പ്രസിഡന്റ്
പി കെ അബൂബക്കർ സാഹിബിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം പ്രശസ്ത
ഗാനരചയിതാവും കവിയുമായ രമേഷ് കാവിൽ ഉദ്ഘാടനം ചെയ്യും.
സ്കൂൾ പ്രിൻസിപ്പൽ ഡോ: ലത എൻ പി റിപ്പോർട്ട് അവതരിപ്പിക്കും. കൺവീനർ സികെ മായൻ ആമുഖ പ്രഭാഷണം നടത്തും.
ചടങ്ങിൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ സൽമത്ത് ഇ കെ സമ്മാനദാനം നിർവ്വഹിക്കും.ഡബ്ല്യൂഎംഒ ജോ: സെക്രട്ടറി മായൻ മണിമ , പി ടി എ പ്രസിഡന്റ് ഇബ്രാഹിം മണിമ, എം അബ്ദുൾ അസീസ് മാസ്റ്റർ, എം മമ്മു മാസ്റ്റർ, ബാവ മാസ്റ്റർ , പി എ ജലീൽ മാസ്റ്റർ, കെ മമ്മൂട്ടി ,സ്കൂൾ ലീഡർ ഇഷ , വൈസ് പ്രിൻസിപ്പൽ എം ശശി മാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിക്കും.
വിദ്യാർത്ഥികളുടെ കലാവിരുന്നും നടത്തപ്പെടുന്നതാണ്.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.