മാനന്തവാടി: രക്തധമനിയിൽ വീക്കം ബാധിച്ച് അമിത രക്തസ്രാവമായി
ചികിത്സയിൽ കഴിയുകയായിരുന്ന തൃശിലേരി ആനപ്പാറ താനിവിള
വീട്ടിൽ അഖിൽ രാജ് (28) മരണപ്പെട്ടു. ചികിത്സാർത്ഥം കോഴിക്കോട്
മെഡിക്കൽ കോളേജിലായിരുന്ന അഖിൽ രാജ് കെഎസ്ആർടിസി
ബസ്സിൽ തിരിച്ചു വരുന്നവഴി മാനന്തവാടി ടൗണിലെത്തിയപ്പോൾ ബസ്സിൽ
വെച്ച് ചോര ഛർദിക്കുകയായിരുന്നു. ഉടൻ തന്നെ ഡ്രൈവർ പ്രശാന്ത്
കുമാറിന്റെയും, കണ്ടക്ടർ വി.ടി ദീപുവിൻ്റേയും നേതൃത്വത്തിൽ അഖിലി
നെ അതേ ബസ്സിൽ മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചുവെ
ങ്കിലും മരിക്കുകയായിരുന്നു.
രാജൻ-സുശീല
ദമ്പതികളുടെ മകനാണ് അഖിൽ രാജ്. അജു രാജ് ഏക
സഹോദരനാണ്.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.