എം.എ മുഹമ്മദ് ജമാൽ അന്തരിച്ചു

കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും വയനാട് മുസ്ലിം ഓർഫനേജ് ജനറൽ സെക്രട്ടറിയുമായ എം.എ മുഹമ്മദ് ജമാൽ വിടവാങ്ങി. ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് ഉച്ചക്ക് രണ്ട് മണി മുതൽ 4 മണി വരെ വയനാട് മുട്ടിൽ യത്തീംഖാനയിൽ ജനാസ കാണാൻ സൗകര്യമൊരുക്കും. ജനാസ നിസ്‌കാരം 4 മണിക്ക് യതീംഖാനയിൽ ഉണ്ടായിരിക്കും. ആറ് മണിക്ക് സുൽത്താൻ ബത്തേരിയിലുള്ള ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്‌കൂളിൽ ജനാസ കാണാൻ സൗകര്യമുണ്ടാകും. 7.30ന് സുൽത്താൻ ബത്തേരി വലിയ ജമാമസ്ജിദിൽ മയ്യത്ത് നിസ്‌കാരവും ശേഷം ചുങ്കം മൈതാനിയിൽ ഖബറടക്കവും നടക്കും.

1940 ജനുവരി 19ന് സുൽത്താൻ ബത്തേരി മാനിക്കുനിയിൽ ജനിച്ച ജമാൽ മുഹമ്മദ് അബ്ദുറഹീം കദീജ ദമ്പതികളുടെ മകനാണ്. സുൽത്താൻ ബത്തേരിയിലും കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. 1967ൽ മുക്കം യത്തീംഖാനയുടെ ശാഖയായി ഡബ്ല്യു.എം.ഒ സ്ഥാപിച്ചത് മുതൽ സ്ഥാപനത്തിന്റെ ജോയിന്റ് സെക്രട്ടറിയായും 1988 മുതൽ മരണം വരെ ജനറൽ സെക്രട്ടറിയായും ചുമതല വഹിച്ചു. ഡബ്ല്യു.എം.ഒക്ക് കീഴിൽ ഇന്ന് വയനാട് ജില്ലയിൽ 35 സ്ഥാപനങ്ങളുണ്ട്. ഓരോ കുട്ടിയെയും വ്യക്തിയായി ആദരിച്ച് അവരുടെ മുന്നോട്ടുള്ള പ്രയാണത്തിന് വഴിയും വെളിച്ചവും പകർന്നാണ് ജമാൽ മുഹമ്മദ് അനാഥ മക്കളുടെ ജമാലുപ്പയായത്. ഡബ്ല്യു.എം.ഒക്ക് പുറമെ നിരവധി വിദ്യാഭ്യാസ, സാംസ്‌കാരിക സ്ഥാപനങ്ങളുടെ സ്ഥാപനത്തിലും വളർച്ചയിലും ജമാൽ മുഹമ്മദ് നിർണായക പങ്ക് വഹിച്ചു. തൊഴിൽ പരിശീലനം, സ്‌കോളർഷിപ്പ്, ആതുര ശുശ്രൂഷ, വനിതാ ശാക്തീകരണം, ദാരിദ്ര്യ നിർമ്മാർജ്ജനം, ആദിവാസി ക്ഷേമം, ഭിന്നശേഷി പുനരധിവാസം തുടങ്ങി ഒട്ടേറെ മേഖലകളിൽ സേവനം നൽകി. 2005 മുതൽ ഡബ്ല്യു.എം.ഒയിൽ നടക്കുന്ന സമൂഹ വിവാഹത്തിന്റെ മുഖ്യകാര്യദർശിയാണ്.

മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ, വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു. 30 വർഷമായി സംസ്ഥാന പ്രവർത്തക സമിതി അംഗവും നിലവിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്. സാമൂഹ്യ നവോത്ഥാനത്തിന് ചുക്കാൻ പിടിച്ച വിദ്യാഭ്യാസ പ്രവർത്തകനായും മികച്ച സംരംഭകനായും രാഷ്ട്രീയ പ്രവർത്തകനായും ജമാൽ മുഹമ്മദ് ശോഭിച്ചു. ഭാര്യ നഫീസ പുനത്തിൽ. മക്കൾ അഷ്‌റഫ്, ജംഹർ, ഫൗസിയ, ആയിശ.

ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; കെസിവൈഎം മാനന്തവാടി രൂപത

കാക്കവയൽ: രാജ്യത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കാക്കവയൽ സ്മൃതി മണ്ഡപത്തിൽ കെ സി വൈ എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ധീരജവാൻ അനുസ്മരണവും റിപ്പബ്ലിക് ദിനാചരണവും സംഘടിപ്പിച്ചു. രാജ്യത്തിന്റെ അതിർത്തി കാക്കുന്നതിനിടയിൽ വീരമൃത്യു വരിച്ച

ശ്രേയസ് റിപ്പബ്ലിക് ദിനാഘോഷവും,ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി

നെല്ലിമാളം യൂണിറ്റിൽ സംഘടിപ്പിച്ച റിപ്പബ്ലിക്ദിനാഘോഷവും,ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണവും യൂണിറ്റ് ഡയറക്ടർ ഫാ.ചാക്കോ മാടവന ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ബീന ദേവസ്യ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്

ഹെല്‍ത്തി കേരള ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി ആരോഗ്യവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.

സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. കല്‍പ്പറ്റ മുണ്ടേരി നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ജില്ലാതല പരിപാടി കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.

വൈദ്യുതി മുടങ്ങും

ചെറുകാട്ടൂര്‍ സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മുട്ടങ്കര, പടമല, പാല്‍വെളിച്ചം, പുതിയൂര്‍, തോണിക്കടവ്, ഷണാമംഗലം, ബാവലി പ്രദേശങ്ങള്‍ ഇന്ന് (ജനുവരി 28) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ

മരം ലേലം

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഓഫീസിന് കീഴിലെ ചീരാല്‍ പ്രീ മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണ സ്ഥലത്ത് നിന്നും മുറിച്ചു മാറ്റിയ 32 ടിമ്പര്‍/ മര ഉരുപ്പടികള്‍ ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് ചീരാല്‍ പ്രീ മെട്രിക്

മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം

സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി രണ്ട്, മൂന്ന് തിയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവര്‍ ജനുവരി 31 നകം 04936 –

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.