ജില്ലയില്‍ 55 പേര്‍ക്ക് കൂടി കോവിഡ്;47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ:34 പേര്‍ക്ക് രോഗ മുക്തി.

വയനാട് ജില്ലയില്‍ ഇന്ന് 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഒരാള്‍ വിദേശത്ത് നിന്നും ഏഴു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 34 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 852 ആയി. ഇതില്‍ 444 പേര്‍ രോഗ മുക്തരായി. രണ്ടു പേര്‍ മരണപ്പെട്ടു. നിലവില്‍ 406 പേരാണ് ചികിത്സയിലുള്ളത്. 387 പേര്‍ ജില്ലയിലും 19 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

ഇന്ന് വയനാട്ടിൽ രോഗം സ്ഥിരീകരിച്ചവര്‍

വാളാട് സമ്പര്‍ക്കത്തിലുള്ള 30 പേര്‍ (15 സ്ത്രീകളും 15 പുരുഷന്മാരും), ബത്തേരി ക്ലസ്റ്ററില്‍ നിന്ന് പോസിറ്റീവായ ബത്തേരി സ്വദേശി (20), മാനന്തവാടി ചെറ്റപ്പാലം സ്വദേശികളുടെ സമ്പര്‍ക്കത്തിലുള്ള നാലു പേര്‍, മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ പടിഞ്ഞാറത്തറ സ്വദേശികളായ നാലുപേര്‍, പുല്‍പ്പള്ളി സ്വദേശികളായ മൂന്നുപേര്‍, മുണ്ടകുറ്റി ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്കത്തിലുള്ള മുണ്ടക്കുറ്റി സ്വദേശികളായ രണ്ടുപേര്‍, പേരിയ ആദിവാസി കോളനിയിലെ സമ്പര്‍ക്കത്തിലുള്ള ഒരാള്‍, മെഡിക്കല്‍ കോളേജിലെ പി.ജി. വിദ്യാര്‍ഥിയായ കല്‍പ്പറ്റ സ്വദേശി, ഒരു തമിഴ്‌നാട് സ്വദേശി (60) എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ പോസിറ്റീവായത്.
ജൂലൈ 19ന് സൗദിയില്‍നിന്ന് വന്ന മുട്ടില്‍ സ്വദേശി (50), ജൂലൈ 31 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന 2 മടക്കിമല സ്വദേശികള്‍, 2 പുല്‍പ്പള്ളി സ്വദേശികള്‍, ഒരു മേപ്പാടി സ്വദേശി, കര്‍ണാടകയില്‍ നിന്നു വന്ന വെള്ളമുണ്ട സ്വദേശി (34), വെങ്ങപ്പള്ളി സ്വദേശി (56) എന്നിവര്‍ പുറത്തുനിന്ന് വന്ന് പോസിറ്റീവായവരാണ്.

വയനാട്ടിൽ 34 പേര്‍ക്ക് രോഗമുക്തി

വാളാട് സ്വദേശികളായ 23 പേര്‍, മൂന്ന് പനമരം സ്വദേശികള്‍, മൂന്ന് കെല്ലൂര്‍ സ്വദേശികള്‍, ഒരു പേരിയ സ്വദേശി, രണ്ട് വാരാമ്പറ്റ സ്വദേശികള്‍, ഒരു വരയാല്‍ സ്വദേശി, ഒരു ചെതലയം സ്വദേശി എന്നിവരാണ് രോഗമുക്തരായത്.

214 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 214 പേരാണ്. 176 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2921 പേര്‍. ഇന്ന് വന്ന 57 പേര്‍ ഉള്‍പ്പെടെ 430 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 785 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 26667 സാമ്പിളുകളില്‍ 25628 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 24776 നെഗറ്റീവും 852 പോസിറ്റീവുമാണ്.

കൂടികാഴ്ച്ച

ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658

കാന്റീന്‍ നടത്തിപ്പിന് താത്പര്യപത്രം ക്ഷണിച്ചു.

മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിലെ കാന്റീന് ഏറ്റെടുത്ത് നടത്താൻ സന്നദ്ധരായവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഹോട്ടൽ, കാന്റീന് നടത്തി പരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 9995505071

ജല വിതരണം മുടങ്ങും

കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ജല അതോറിറ്റിയുടെ എമിലി ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 11) രാവിലെ എട്ട് മുതൽ വൈകിട്ട് 5.30 വരെ വിവിധ പ്രദേശങ്ങളിൽ ജല വിതരണം തടസ്സപ്പെടും. എന്നാൽ പുലർച്ചെ

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല ,പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെൻറർ, തളിപ്പുഴ,

ക്രഷ് ഹെൽപ്പർ നിയമനം

ചുണ്ടക്കൊല്ലി അങ്കണവാടിയില്‍ പ്രവർത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പുൽപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസക്കാരായ 18നും 35നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബര്‍

സീറ്റൊഴിവ്

കല്‍പ്പറ്റ ഗവ കോളജില്‍ വിവിധ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തിന് എം.എ ജേർണലിസം കോഴ്‌സിലും, എസ്.സി, വിഭാഗകാര്‍ക്ക് എം.എ ഹിസ്റ്ററി കോഴ്‌സിലുമാണ് സീറ്റൊഴിവുകളുള്ളത്. കാലിക്കറ്റ് സര്‍വകലാശാല പി.ജി പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള താത്പര്യമുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.