നോ ഹെൽമറ്റ്, റെഡ് ലൈറ്റിലും നിർത്തില്ല, 643 നിയമലംഘനങ്ങൾ, 3.24 ലക്ഷം രൂപ പിഴ; സ്കൂട്ടർ യാത്രികനെ തേടി പൊലീസ്!

ബെംഗളൂരു: ഹെൽമറ്റ് ധരിക്കാതെയും സിഗ്നൽ പാലിക്കാതെയും 643 ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ സ്‌കൂട്ടർ യാത്രക്കാരന് ബെംഗളൂരു നഗരത്തിലെ ട്രാഫിക് പൊലീസ് 3.24 ലക്ഷം രൂപ പിഴ ചുമത്തി. KA 04 KF 9072 എന്ന നമ്പരിലുള്ള സ്‌കൂട്ടർ, മാല എന്ന വ്യക്തിയുടെ പേരിലാണ് പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവിധ ജംഗ്ഷനുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ യാത്രികന്റെ നിയമലംഘനങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറ‍ഞ്ഞു. ആർടി നഗർ ട്രാഫിക് പോലീസ് പരിധിയിലാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സ്‌കൂട്ടർ ഓടിച്ചയാൾ തന്നെയാണോ വാഹനത്തിന്റെ ഉടമ എന്നറിയില്ലെന്നും സ്കൂട്ടറിനും ഉടമക്കും വേണ്ടിയുള്ള അന്വേഷണത്തിലാണെന്നും പൊലീസ് പറഞ്ഞു. സ്‌കൂട്ടറിന് ഏകദേശം 20,000-30,000 രൂപയോളം വിലവരും. റൈഡറുടെ ആവർത്തിച്ചുള്ള നിയമലംഘനങ്ങളാണ് വലിയ പിഴത്തുകക്ക് കാരണം. ഹെൽമെറ്റ് ധരിക്കാത്തതിന് ഡിസംബർ 18 ന് മാത്രം നാല് തവണയാണ് ഇയാൾക്ക് പിഴ ചുമത്തപ്പെട്ടത്. എന്നാൽ അതൊന്നും ഇയാളെ ബാധിക്കുന്നേയില്ല.

സല്യൂട്ട് ചെയ്തപ്പോഴുള്ള പ്രതികരണത്തിൽ സംശയം, ട്രെയിൻ യാത്രയിൽ ‘എസ്ഐ’ പിടിയിൽ; ചോദ്യംചെയ്തപ്പോൾ ആഗ്രഹം കൊണ്ടാ സാറേയെന്ന് മറുപടി

ട്രെയിനിൽ എസ്ഐ വേഷത്തിൽ യാത്ര നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അഖിലേഷിനെ (30) ആണ് റെയിൽവെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം – ഗുരുവായൂർ ചെന്നൈ എഗ്മോർ ട്രെയിനിൽ ഇന്നലെ പുലർച്ചയാണ് സംഭവം. ട്രെയിൻ

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; തളിപ്പറമ്പിൽ മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി. കണ്ണൂർ തളിപ്പറമ്പ് സിദ്ദിഖ് നഗർ സ്വദേശി മുഹമ്മദ്‌ ഷാഹിദാണ് തളിപ്പറമ്പ് കോടതിയിൽ കീഴടങ്ങിയത്. മദ്രസയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെനന്നായിരുന്നു പരാതി. ഇയാൾക്കെതിരെ തളിപ്പറമ്പ്

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. പുഞ്ചക്കാട് സ്വദേശി ജയേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നഗരത്തിലെ ക്വാട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജൂലൈ

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.