തിരുനെല്ലി ഗുണ്ടികപറമ്പു കോളനിയിൽ മാവോയിസ്റ്റ് പോസ്റ്ററുകൾ. കണ്ണൂർ അയ്യൻകുന്നിൽ നവംബർ 13ന് രാത്രി തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കേഡർ കവിത എന്ന ലക്ഷ്മി കൊല്ലപ്പെട്ടെന്നാരോപിക്കുന്നതാണ് പോസ്റ്റർ. ഏറ്റുമുട്ടൽ കൊലയ്ക്ക് പകരം ചോദിക്കുമെന്ന് പ്രഖ്യാപിക്കുന്നതാണ് സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക സമിതിയുടെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.