മാനന്തവാടി: വയനാടിനെ മുഖ വൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായി മുഖവൈകല്യ നിവാരണ ക്യാമ്പ് നടത്തി.മാനന്തവാടി വ്യാപാര ഭവനിൽ നടന്ന ക്യാമ്പ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ജ്യോതിർഗമയ കോ -ഓർഡിനേറ്റർ കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. ബെസി പാറയ്ക്കൽ, പി.വി. മഹേഷ്, പി.കെ. പ്രേമരാജൻ എന്നിവർ സംസാരിച്ചു.ഡോ. അക്ഷയ് സിങ്കാൾ, ഡോ. സി. ഐശ്വര്യ എന്നിവർ രോഗികളെ പരിശോധിച്ചു. കഴുത്തിന് മുകളിലുള്ള വൈകല്യങ്ങൾക്ക് വിദഗ്ദ ഡോക്ടർമാരുടെ നേത്ര്യത്വത്തിൽ അത്യാധുനിക രീതിയിലൂടെ സൗജന്യമായി മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്ഡെ ഹോസ്പിറ്റലിൽ വച്ച് ശസ്ത്രക്രിയ നടത്തും. . തുടർ ചികിൽസയും സൗജന്യമായിരിക്കും. വരുന്ന ക്യാമ്പിലേയ്ക്ക്
മുൻകൂട്ടി ബുക്കിങ്ങിന് അവസരമുണ്ട്. വിശദവിവരങ്ങൾക്ക് ഫോൺ: 9645370145, 94970 43287.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്