മാനന്തവാടി: മാനന്തവാടി മണ്ണ് സംരക്ഷണ ഓഫിസിന് കീഴിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ 14,15,16 വാർഡുകളിലെ പ്രദേശങ്ങൾ ഉൾപ്പെടുന്ന എരുവാഞ്ചേരി നിർത്തട പദ്ധതിയിലെ ഗുണഭോക്താക്കൾക്കായി സൗജന്യ ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു.
ഫലവൃക്ഷ തൈകളുടെ വിതരണോദ്ഘാടനം വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ നിർവഹിച്ചു . എരുവാഞ്ചേരി നിർത്തട കമ്മറ്റി കർവീനർ മുസ്തഫ മൂലന്തേരി അദ്ധ്യക്ഷത വഹിച്ചു.മാനന്തവാടി മണ്ണ് സംരക്ഷണ ഓഫീസർ അരുൺ ഇ.കെ പദ്ധതി വിശദീകരണം നടത്തി.
കമ്മറ്റി ചെയർമാർ വിനോദ് പാലിയണ, വാർഡ് മെമ്പർമാരായ അമ്മദ് കൊടുവേരി, നിസാർ കൊടക്കാട്
,ഓവർസിയർ പ്രസാദ് പി.പി,നീർത്തട കമ്മറ്റി അംഗങ്ങളായ സതി ദാസൻ വി.പി,സുമേഷ് കെ,ഇബ്രാഹിം കൊടുവേരി തുടങ്ങിയവർ സംസാരിച്ചു.