അമ്പലവയൽ: അമ്പലവയൽ ഇടയ്ക്കൽ പൊന്മുടികൊട്ട മലയുടെ മുക
ളിൽ നിന്നും 100 അടി താഴ്‌ചയുള്ള കൊക്കയിലേക്ക് വീണ യുവാവിനെ സുൽത്താൻ ബത്തേരി അഗ്‌നിരക്ഷ സേന സാഹസികമായി രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ആണ്ടൂര് അമ്പലക്കുന്നു സ്വദേശിയായ യുവാവാണ് പുലർച്ചെ 1.30 മാണിയോട് കൂടി കൊക്കയി ലേക്ക് വീണത്. സുൽത്താൻ ബത്തേരി അഗ്‌നിരക്ഷ സേന സ്റ്റേഷൻ ഓഫീ സർ നിധീഷ് കുമാറിൻ്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്‌നിരക്ഷ സേന റോപ്പ് ഹാർനെസ്സ് സ്ട്രെച്ചർ എന്നിവയുടെ സഹായത്തോടെ മലയു ടെ അടിയിൽ എത്തി തിരച്ചിൽ നടത്തി 2.30 മണിയോടെ ഇയാളെ കണ്ട ത്തുകയും കൊക്കയുടെ മുകളിലേക്കു എത്തിച്ച ശേഷം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

സിഐടിയു പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി
മാനന്തവാടി: നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ദേശീയ തലസ്ഥാന പ്രദേശം (എന്‍സിആര്‍) എന്നിവിടങ്ങളിലെ വ്യവസായ മേഖലയിലെ കരാര്‍ തൊഴിലാളികള്‍ നടത്തിവരുന്ന തൊഴിലാളി പ്രക്ഷോഭത്തെ ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് സിഐടിയു







