കൽപ്പറ്റ: എംഎസ് എഫിന്റെ സംസ്ഥാന വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗവുമായി
രുന്ന പി.പി ഷൈജൽ സംസ്ഥാന അധ്യക്ഷൻ എംവി ശ്രേയസ്കുമാറിൽ നിന്ന് പതാക ഏറ്റുവാങ്ങി പാർട്ടിയിൽ ചേർന്നു. പെൺകുട്ടികളുടെ സംഘടനാ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് കേരളത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട മുസ്ലിം ലീഗിനകത്തെ ഹരിത വിവാദവുമായി ബന്ധപ്പെട്ടതാണ് ഷൈജൽ പാർട്ടിക്ക് അനഅഭിമതനായി മാറിയത്. എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ പെൺകുട്ടികൾക്ക് പാർട്ടിക്കകത്ത് ഉണ്ടായ വിഷയത്തിൽ അവർക്കുവേണ്ടി ആദ്യമായി സംസാരിക്കാനും ഇടപെടാനും തയ്യാറായതിന്റെ പേരിലാണ് പാർട്ടി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.തുടർന്ന് പാർട്ടി നടപടി എടുത്തെങ്കിലും പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായതിനാൽ കോടതി ഇടപെട്ട് നടപടി സ്റ്റേ ചെയ്യുന്ന അവസ്ഥയടക്കം ഉണ്ടായി. ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായകമായ രാഷ്ട്രീയ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന ആർജെഡിയുടെ പ്രവർത്തനങ്ങൾക്ക് ശക്തിപകരണം എന്ന നിലയിലാണ് പാർട്ടിയിലേക്ക് കടന്നുവരുന്നത് എന്ന് പി.പി ഷൈജൽ പറഞ്ഞു.

ഫുട്ബോള്‍ കാണാത്തവര്‍ക്ക് വരെ മെസ്സിയെ ഇഷ്ടമാണ്; കേരളത്തിലേക്ക് വരുമ്പോള്‍ അഭിമാനമാണ്: ഐ എം വിജയന്
ലോക ചാമ്പ്യന്മാരായ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്ക് എത്തുന്നതിലുള്ള സന്തോഷം പങ്കുവച്ച് ഇന്ത്യന്‍ ഫുട്ബോള്‍