ശ്രേയസ് മൂലങ്കാവ് യൂണിറ്റിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ക്രിസ്തുമസ് സന്ദേശം നൽകി.യൂണിറ്റ് വൈസ് പ്രസിഡണ്ട് രാജു അധ്യക്ഷത വഹിച്ചു.അയൽക്കൂട്ടങ്ങളുടെ കരോൾ ഗാനാലാപനവും, വിവിധ കലാപരിപാടികളും അരങ്ങേറി.വത്സ ജോസ് , പുഷ്പലത,എൽസി ബേബി എന്നിവർ സംസാരിച്ചു.സ്നേഹവിരുന്നോടെ പരിപാടി സമാപിച്ചു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







