പാണ്ടംകോട് :SKSSF മുപ്പത്തി അഞ്ചാം വാർഷികത്തിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ശാഖകളിലും പതാകദിനം ആചരിക്കുന്നതിന്റെ ഭാഗമായി പാണ്ടംകോട് ശാഖയിൽ മഹല്ല് ഖത്തീബ് അഷ്റഫ് ഫൈസി പതാക ഉയർത്തി.സൈദ് ഉസ്തദ്, ബുഷൈർ അസ്ഹരി, ശാഖാ സെക്രട്ടറി ഹദ്ദാദ് എ, വർക്കിംഗ് സെക്രട്ടറി റമീസ്.എം മേഖല കൗൺസിലർ മുഹമ്മദലി എപിസി, SKSBV പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.