പി.എഫ് പെൻഷൻ കാരോട് കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ പ്രോവിഡൻ്റ് ഫണ്ട് പെൻഷൻ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റോഫീസ് ഉപരോധം നടത്തി. കൽപ്പറ്റ ഹെഡ് പോസ്റ്റോഫീസ് ഉപരോധ സമരം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി ഉദ്ഘാടനം ചെയ്തു. വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ അഭിവാദ്യം ചെയ്തു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ സുഗതൻ. എസ്.ടി.യു ജില്ലാ പ്രസിഡണ്ട് സി മൊയ്തീൻകുട്ടി എഐടിയുസി ക്കുവേണ്ടി വി യൂസഫ്, പി എഫ് പി എ സംസ്ഥാന ട്രഷറർ സി പ്രഭാകരൻ എന്നിവർ സംസാരിച്ചു. പി എഫ് പി എ ജില്ലാ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി അപ്പൻ നമ്പ്യാർ സ്വാഗതം പറഞ്ഞു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.