ലെജൻഡ്സ് ഫെസ്റ്റിവൽ 2024 സംഘടിപ്പിച്ചു

ലക്കിടി: ലെജൻഡ്സ് ലക്കിടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ “ലെജൻഡ്സ് ഫെസ്റ്റിവൽ 2024“ എന്ന പേരിൽ ക്ലബ്ബിന്റെ വാർഷികയോഗവും പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വിജേഷ് എംവി ഉദ്ഘാടനം നിർവഹിച്ചു. ലെജൻഡ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റ്‌ വിജയൻ.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കൺവീനർ റെജീഷ്കുമാർ,പ്രോഗ്രാം ചെയർമാൻ ജെയിൻ ജോസ്,ബ്ലോക്ക് ‌പഞ്ചായത്ത്‌ മെമ്പർ ഉഷാകുമാരി, എട്ടാം വാർഡ്‌ മെമ്പർ ജ്യോതിഷ് കുമാർ, ലെജൻഡ്സ് ക്ലബ്ബ് സെക്രട്ടറി വിനീത് എം ആർ, ലക്കിടി ക്ഷേത്രകമ്മിറ്റി സെക്രട്ടറി അരുൺ ദേവ്, ഷറഫുദ്ധീൻ, നാസർ മുക്കം, വൈത്തിരി സ്കൂൾ അധ്യാപകരായ മോഹനൻ, ഗഫൂർ എന്നിവർ സന്നിഹിതരായിരുന്നു. ലക്കിടി സ്കൂളും പരിസരവും സുന്ദരമാക്കി സ്നേഹാരാമം തീർത്ത വൈത്തിരി ഗവ ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് വളന്റിയർമാർക്ക് ലെജൻഡ്സ് ക്ലബ്ബിന്റെയും നാടിന്റെയും സ്നേഹാദര സൂചകമായി ഉപഹാരം സമർപ്പിച്ചു. പ്രദേശത്തെ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച ആവേശോജ്വലമായ പരിപാടിയിൽ വിവിധ കലാപരിപാടികൾ, ഭക്ഷണം, സിംഗേഴ്സ് ഗ്രൂപ്പ് കൽപറ്റ ടീമിന്റെ കരോക്കെ ഗാനമേള, പുതുവർഷ പിറവിയിൽ ആകാശവർണ്ണ കാഴ്ച എന്നിവക്ക് പുറമെ വിവിധ മത്സര-പാനീയ സ്റ്റാളുകളും ലക്കി ഡ്രോ സമ്മാനങ്ങളും ലെജൻഡ്സ് ക്ലബ്ബ് സംഘടക സമിതി ഒരുക്കിയത് പരിപാടിയുടെ മാറ്റ് കൂട്ടുവാൻ കാരണമായി. നാടിന്റെ കൂട്ടായ്മയാണ് ഇത്തരം പരിപാടികളാൽ ക്ലബ്ബ് ലക്ഷ്യം വെക്കുന്നതെന്നും, ജാതിമതരാഷ്ട്രീയ ഭേദമന്യേ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നിർവ്യാജമായ പരിപൂർണ്ണ സഹകരണമാണ് ക്ലബ്ബിന്റെ വിജയമെന്നും തുടർന്നും കഴിഞ്ഞ വർഷങ്ങളിലെ പോലെ മാതൃകാപരമായ വിവിധ പരിപാടികൾ ഈ വർഷവും നടത്തുവാൻ തീരുമാനിച്ചിട്ടുണ്ടെന്നും ലെജൻഡ്സ് ക്ലബ്ബിലെ ഭാരവാഹികൾ അറിയിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.