കാട്ടിക്കുളം :ന്യൂ ഇയർ ആഘോഷം വൈവിധ്യമാക്കി പാലപ്പീടിക ദേശീയ വായനശാല. ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി 2023 ന് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള കേക്കാണ് ആദ്യം വായനശാല പ്രവർത്തകർ മുറിച്ചത്. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റുഖിയ സൈനുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു. എട്ടാം വാർഡ് മെമ്പർ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. പതിനാലാം വാർഡ് മെമ്പർ സിജിത്ത് ക്രിസ്മസ്-ന്യൂ ഇയർ സന്ദേശം നൽകി. പുരോഗമന പ്രസ്ഥാനത്തിന്റെ അമരക്കാരായ പി.വി സഹദേവൻ, സി.കെ ശങ്കരൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വായനശാല സെക്രട്ടറി ശരത് റാം സ്വാഗതവും, പ്രസിഡണ്ട് പ്രമീഷ് ടി.പി നന്ദിയും അർപ്പിച്ചു. പരിപാടിയുടെ ഭാഗമായി കേക്ക് മുറി, സമ്മാനദാനം, നാട്ടുകാരുടെ കലാപരിപാടികൾ,ഭക്ഷണം, ആകാശ വിസ്മയം തുടങ്ങിയവയും ഉണ്ടായിരുന്നു. വായനശാല എക്സിക്യൂട്ടീവ് അംഗങ്ങളായ
പുഷ്പജൻ, സനു ഫിലിപ്പ്,ശ്രീജിൽ ഇസ്മയിൽ,ആഷിഖ്, കുമാരി,പ്രകാശിനി,വാർഷിത്ത്,സുമതി ജനാർദ്ദനൻ,മിനി മോഹൻ എന്നിവർ നേതൃത്വം നൽകി.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.