ജപ്പാനിലെ ഹാനഡ വിമാനത്താവളത്തില്‍ റണ്‍വേയില്‍ വിമാനത്തിന് തീപ്പിടിച്ചു. ജപ്പാൻ എയര്‍ലൈൻസിന്റെ വിമാനം റണ്‍വേയില്‍ ഇറങ്ങിയതിന് പിന്നാലെയാണ് തീപ്പിടിച്ചത്. അതേസമയം, കോസ്റ്റ് ഗാര്‍ഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് തീപിടിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. തീഗോളം ഉയരുന്നതും പിന്നാലെ തീപടര്‍ന്ന വിമാനം റണ്‍വേയിലൂടെ കുറച്ചുദൂരം മുന്നോട്ടേക്ക് നീങ്ങുന്നതുമാണ് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിലുള്ളത്.
ഷിൻ ചിറ്റോസെയില്‍നിന്ന് ഹാനഡയിലേക്ക് വന്ന ജെ.എ.എല്‍. 516 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. എയര്‍ബസ് എ350 ശ്രേണിയില്‍പ്പെട്ട വിമാനമാണിത്. റണ്‍വേയില്‍ ഒന്നിലേറ സ്ഥലത്ത് തീപ്പിടിത്തമുണ്ടായതായി പുറത്തുവന്ന ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.ആളപായമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
Breaking: A Japan Airlines Airbus A350-900 with registration JA13XJ, performing flight JL516 from Sapporo has caught fire after colliding with a coast guard aircraft while landing at Haneda International. pic.twitter.com/09nI0hAuvm
— Tapiwa Munjoma (@TapiwaMunjoma) January 2, 2024
അതേസമയം, യാത്രക്കാരും ജീവനക്കാരുമായി 400-ഓളം പേരുണ്ടായിരുന്നെന്നും ഇവരെ പുറത്തെത്തിക്കാൻ കഴിഞ്ഞുവെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.