വിജയിയെ അത്ഭുതപ്പെടുത്തി ആ കുടുംബം; അമ്പരപ്പ് മാറാതെ വിജയ്- വീഡിയോ വൈറല്‍.!

ചെന്നൈ: തമിഴ്നാട്ടില്‍ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കുള്ള സഹായ വിതരണവുമായി ദളപതി വിജയ് നേരിട്ട് എത്തിയത് വലിയ വാര്‍ത്തയായിരുന്നു. വിജയ് തന്നെ നേരിട്ട് ദുരിത ബാധിതര്‍ക്ക് സഹായം വിതരണം ചെയ്യുകയായിരുന്നു. തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലക്കാര്‍ക്കാണ് അവശ്യ സാധനങ്ങളുമായി വിജയ് എത്തിയത്. വേദിയില്‍ നിന്നുള്ള രസകരമായ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഇത്തരത്തില്‍ ഒരു വീഡിയോയില്‍ ഒരു കുടുംബത്തെ കണ്ട് വിജയ് തന്നെ അമ്പരന്ന് നില്‍ക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഒരു അമ്മയും രണ്ട് മക്കളും വിജയിയുടെ അടുത്ത് നിന്നും സഹായം വാങ്ങാന്‍ എത്തുന്നു. കിറ്റ് നല്‍കാന്‍ പോകുമ്പോള്‍ വിജയിക്കൊപ്പം സെല്‍ഫി എടുക്കണം എന്ന് കുടുംബത്തിന് ആഗ്രഹം. അത് സാധിച്ചു നല്‍കാന്‍ വിജയ് തയ്യാറാകുന്നു.

കുടുംബത്തിലെ ഇളയകുട്ടിയെ വിജയിക്കൊപ്പം അമ്മ നിര്‍ത്തുന്നതും മറ്റും വീഡിയോയിലുണ്ട്. ഒടുക്കം വിജയി തന്നെ അവരുടെ ഫോണ്‍ വാങ്ങി ഫോട്ടോ എടുക്കുന്നുണ്ട്. എന്നാല്‍ അതിന് ശേഷമാണ് രസകരമായ രംഗം. അവര്‍ വിജയ് നല്‍കിയ കിറ്റ് വാങ്ങാതെയാണ് സെല്‍ഫി എടുത്തയുടന്‍ പോകുന്നത്. അതില്‍ വിജയ് പോലും അത്ഭുതപ്പെട്ടിരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

നേരത്തെയും ഇതേ വേദിയില്‍ നിന്നുള്ള രസകരമായ വീഡിയോ വൈറലായിരുന്നു. അത് പ്രിയ താരത്തിനൊപ്പമുള്ള ഒരു സെല്‍ഫിയെടുത്ത് പോകുന്ന ഒരു പെണ്‍കുട്ടിയുടേതാണ്. യുവാക്കളില്‍ പലരും അദ്ദേഹത്തിനൊപ്പം സെല്‍ഫിയെടുത്തെങ്കിലും കിറ്റ് വാങ്ങാതെ പോയത് ഈ പെണ്‍കുട്ടി മാത്രമാണ്. കിറ്റ് വേണ്ടേ എന്ന് ചോദിക്കുന്ന വിജയ്‍യെയും വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടിയെയും ഇത് കണ്ട് ചിരിക്കുന്ന ഒപ്പമുള്ളവരെയും വീഡിയോയില്‍ കാണാം.

അതേ സമയം വിജയ് ആരാധകരെ ആവേശഭരിതരാക്കുന്ന ഒരു പുതുവര്‍ഷ സമ്മാനം കഴിഞ്ഞ ദിവസം എത്തിയിരിക്കുന്നു. ലിയോയ്ക്ക് ശേഷമുള്ള വിജയ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ( ദ ഗോട്ട്) എന്നാണ് ചിത്രത്തിന്‍റെ പേര്.

ദളപതി 68 എന്ന് താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഇന്ന് വൈകിട്ട് 6 മണിക്കാണ് നിര്‍മ്മാതാക്കളായ എജിഎസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് പുറത്തുവിട്ടത്. വെങ്കട് പ്രഭുവാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആയതിനാല്‍ത്തന്നെ ഈ പ്രോജക്റ്റിന്മേലുള്ള പ്രേക്ഷക പ്രതീക്ഷയും വലുതാണ്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.