തൃശൂർ: വിദ്യാർഥികളുടെ വിടപറയൽ വേളയിൽ അവസാന ഉപദേശം നൽകുന്നതിനിടെ അധ്യാപിക വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു. കൊരട്ടി എൽ.എഫ്.സി.ജി.എച്ച്.എസ് സ്കൂളിലെ രമ്യ (41) ആണ് മരിച്ചത്. പ്രസംഗിക്കുന്നതിനിടെ സ്വന്തം വിദ്യാർഥികളുടെ മുന്നിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ സ്കൂളിലെ ഹയർ സെക്കൻഡറി ബാച്ചിന്റെ യാത്രയയപ്പ് വേളയിൽ സംസാരിച്ച് തുടങ്ങുമ്പോഴാണ് കുഴഞ്ഞുവീണത്. വേദിയിൽ കയറി മൈക്രോഫോൺ കൈയിലെടുത്ത അധ്യാപികക്ക് ‘എനിക്ക് നിങ്ങൾക്ക് ഒരു ഉപദേശം നൽകാനുണ്ട്’ എന്ന് മാത്രമേ പറയാനായുള്ളു. അതോടെ കുഴഞ്ഞു വീഴുകയായിരുന്നു.